/sathyam/media/media_files/2025/12/25/lordvishnuidoldemolished2-1766586781-2025-12-25-08-31-49.jpg)
ഡൽഹി: കംബോഡിയയിലെ ഹിന്ദു ദൈവത്തിന്റെ വി​ഗ്രഹം തായ് സൈന്യം തകർത്ത സംഭവത്തെ അപലപിച്ച് ഇന്ത്യ.
തായ്‍വാൻ-കംബോഡിയ സൈനിക സംഘർഷം തുടരുന്നതിനിടെ, ഇത്തരം അനാദരവ് നിറഞ്ഞ പ്രവൃത്തികൾ ലോകമെമ്പാടുമുള്ള ഹിന്ദുമതാനുയായികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും അത് നടക്കാൻ പാടില്ലാത്തതാണെന്നും ഇന്ത്യ പറഞ്ഞു.
തായ്‌ലൻഡ്-കംബോഡിയ അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശത്ത് അടുത്തിടെ നിർമ്മിച്ച ഒരു ഹിന്ദു മത ദേവന്റെ പ്രതിമ പൊളിച്ചുമാറ്റിയതായി റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
പ്രദേശത്തെ ജനങ്ങൾ ഹിന്ദു, ബുദ്ധ ദേവതകളെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്നും നമ്മുടെ നാഗരിക പൈതൃകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
സമാധാനം നിലനിൽക്കാൻ അനുവദിക്കുന്നതിനും ജീവഹാനിയും സ്വത്തുനാശവും തടയുന്നതിനും സംഭാഷണവും നയതന്ത്രവും ഉപയോഗിക്കണമെന്ന് ഇന്ത്യ ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചു.
ജൂലൈയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ആരംഭിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ ഉണ്ടായിട്ടും, ഈ മാസം സംഘർഷം പുനരാരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us