ഡൽഹിയിൽ മദ്യം നൽകിയ ശേഷം 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. രണ്ടു പേർ അറസ്റ്റിൽ

ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. പ്രതികൾ രണ്ടുപേരും ചേർന്ന് ഇരയുടെ വീട്ടിൽ കയറി നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

New Update
delhi police

ന്യൂഡൽഹി: ഡൽഹിയിലെ സമയ്പൂർ ബദ്‌ലിക്ക് സമീപം മദ്യം നൽകിയ ശേഷം 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. 

Advertisment

രാജാ വിഹാറിൽ ബാർബർ ഷോപ്പ് നടത്തുന്ന നരോട്ടം എന്ന നേത (28), സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന, ഋഷഭ് ഝ (26) എന്നിവരാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞു. 

ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. പ്രതികൾ രണ്ടുപേരും ചേർന്ന് ഇരയുടെ വീട്ടിൽ കയറി നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഡിസിപിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി.

Advertisment