/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
ഡൽഹി: അസമിൽ ബി ജെ പി ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിജയ സാധ്യതയാകും മാനദണ്ഡമാക്കുക, സ്ഥാനാർത്ഥി നിർണ്ണയത്തിലും മറ്റ് മതേതര ജനാധിപത്യ പാർട്ടികളുമായുള്ള സഖ്യ ചർച്ചകൾക്കും പ്രിയങ്കാ ഗാന്ധി മുൻകൈ എടുക്കും.
സഖ്യമായി മത്സരിക്കുന്ന സാഹചര്യം ഉണ്ടായാൽ സീറ്റ് വിഭജനത്തിലടക്കം കരുതലോടെ മുന്നോട്ട് പോകണമെന്ന് ഹൈക്കമാൻഡ് പി സി സി ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഭരണ വിരുദ്ധ വികാരം വോട്ടായി മാറേണ്ട സാഹചര്യമാണുള്ളതെന്നും ഈ അവസ്ഥയിൽ വോട്ട് ഭിന്നിച്ച് പോകുന്നത് ഒഴിവാക്കുകയാണ് വേണ്ടതെന്നും ഹൈക്കമാൻഡ് പിസിസിക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട് .
അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ കോൺഗ്രസ് നേതാക്കളെ രൂക്ഷമായ ഭാഷയിലാണ് പലപ്പോഴും വിമർശിക്കുന്നത്. മുൻ കോൺഗ്രസ് നേതാവായ ഹിമന്ദ ബിശ്വ ശർമ്മയുടെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുക 'എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്.
പ്രാഥമികമായി നടക്കുന്ന സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ ക്ലീൻ ഇമേജുള്ളവരെ സ്ഥാനാർത്ഥിയാക്കുക എന്ന നിലപാടാണ് പ്രിയങ്കാ ഗാന്ധി സ്വീകരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us