New Update
/sathyam/media/media_files/2026/01/06/bangladesh-2026-01-06-14-43-56.jpg)
ഡൽഹി : രാഷ്ട്രീയ അസ്ഥിരത തുടരുന്ന ബംഗ്ലാദേശിൽ സംഘർഷാവസ്ഥ ആശങ്കാ ജനകമായി തുടരുകയാണ്. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്കെതിരായ ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്.
Advertisment
ഹിന്ദു വിഭാഗത്തിൽ പെട്ട യുവാക്കൾക്കും സ്ത്രീകൾക്കുമെതിരായ ആക്രമണങ്ങൾ വർദ്ധിക്കുകയാണ്.
ഏറ്റവും ഒടുവിൽ മാധ്യമ പ്രവർത്തകനായ റാണാ പ്രതാപ് കൊല്ലപ്പെട്ടതും ഹിന്ദുക്കൾക്കെതിരായ ക്രൂരമായ ആക്രമണത്തിൻ്റെ ഭാഗമാണ്.
രണ്ടാഴ്ച്ചയ്ക്കിടെ അഞ്ച് ഹിന്ദുകൾ കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത പ്രതിഷേധമാണ് അറിയിച്ചത്.
അടിയന്തര നടപടി സ്വീകരിക്കുകയും ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വിദേശ കാര്യ മന്ത്രാലയം ബംഗ്ലാദേശിലെ സ്ഥിതി നിരീക്ഷിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us