New Update
/sathyam/media/media_files/2025/04/17/fPORlOkgLpTE4WelHbhH.jpg)
ന്യൂഡൽഹി: കേരളത്തിൽ ദേശീയപാതയിലെ ഉയരപ്പാതകള്‍ ഇനി മുതല്‍ തൂണുകളില്‍ നിര്‍മിക്കുമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതായി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
Advertisment
നിലവിലുള്ള ആര്‍ഇ വാള്‍ മോഡലിന് പകരമായാണ് തൂണുകളില്‍ പാലം നിര്‍മിക്കുന്നത്. ഇതിന് ചെലവ് കൂടുതലാണെങ്കിലും സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം.
തിരുവനന്തപുരത്തെ ഔട്ടര്‍ റിങ് റോഡിന് ഈ വര്‍ഷം ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ അംഗീകാരം നല്‍കും. ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി അറിയിച്ചതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us