/sathyam/media/media_files/2026/01/06/img173-2026-01-06-23-32-11.jpg)
ന്യൂഡൽഹി : കുളിർ തെന്നൽ തഴുകിയെത്തിയ ആർ കെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങളായ 'ശാന്ത രാത്രി പുതു രാത്രി'യിൽ വിവിധ കാരൾ സംഘങ്ങളൊരുക്കിയ ഗാനവീചികൾ ആസ്വാദക ഹൃദയങ്ങളെ ഊഷ്‌മളമാക്കി.
ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്‌തുമസ് കാരൾ ഗാന മത്സരം സീസൺ 7-ൽ അംബേദ്‌കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്‌പുരി, ബദർപ്പൂർ, കാൽക്കാജി, മായാപുരി-ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ, മെഹ്റോളി, പട്ടേൽ നഗർ, ആർകെ പുരം, രജൗരി ഗാർഡൻ - ശിവാജി എൻക്ലേവ്, ഉത്തം നഗർ-നാവാദാ, വികാസ്‌പുരി - ഹസ്‌തസാൽ, വിനയ് നഗർ - കിദ്വായ് നഗർ എന്നീ ഡിഎംഎയുടെ ഏരിയ ടീമുകൾ പങ്കെടുത്തു.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ ഷാജി മാത്യൂസ്, ക്രിസ്‌തുമസ് സന്ദേശം നൽകി.
പോലീസ് അസിസ്റ്റന്റ് കമ്മിഷണർ മെൽവിൻ വർഗീസ് ഐപിഎസ് മുഖ്യാഥിതിയും ആർ കെ പുരം എംഎൽഎ അനിൽ കുമാർ ശർമ്മ, വിവാ ഗ്രൂപ്പ് ഡയറക്ടർ ജയകുമാർ നായർ എന്നിവർ വിശിഷ്ടാതിഥികളുമായിരുന്നു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതവും പ്രോഗ്രാം കൺവീനറും അഡീഷണൽ ട്രെഷറാറുമായ മനോജ് പൈവള്ളിൽ കൃതജ്ഞതയും പറഞ്ഞു.
കാരൾ മത്സര കോഓർഡിനേറ്ററും ചീഫ് ട്രെഷറാറുമായ മാത്യു ജോസ്, അഡീഷണൽ ജനറൽ സെക്രട്ടറിയും ത്രൈമാസിക കൺവീനറുമായ പി എൻ ഷാജി, വൈസ് പ്രസിഡന്റ്മാരായ കെ ജി രഘുനാഥൻ നായർ, കെ വി മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.
ലിമി തോമസ് കുട്ടി ആലപിച്ച പ്രാർത്ഥനാ ഗീതത്തോടെ ചടങ്ങുകൾ ആരംഭിച്ചു. അപർണ എസ് നായർ ആയിരുന്നു അവതാരക.
ചടങ്ങിൽ ഡിഎംഎ ത്രൈമാസിക ലക്കം 12, ക്രിസ്മസ്-പുതുവത്സരപ്പതിപ്പിന്റെ പ്രകാശനവും, ക്രിസ്തുമസ് കേക്ക് വിതരണവും നടന്നു.
സ്ത്രീ ശാക്തീകരണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഡോണർ കൂപ്പണുകളുടെ നറുക്കെടുപ്പിലെ ഭാഗ്യശാലികൾക്ക് സമ്മാനങ്ങളുംവിതരണം ചെയ്തു.
തുടർന്ന് അംബേദ്‌കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്‌പുരി, കാൽക്കാജി, മഹിപാൽപൂർ - കാപ്പസ്ഹേഡാ, മായാപുരി-ഹരിനഗർ, പട്ടേൽ നഗർ എന്നീ ഏരിയകളുടെ സിനിമാറ്റിക് ഡാൻസ്, മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ ഏരിയ അവതരിപ്പിച്ച അർദ്ധ ശാസ്ത്രീയ നൃത്തം, മെഹ്റോളി ഏരിയയുടെ ഒപ്പന, ആർ കെ പുരം ഏരിയ അവതരിപ്പിച്ച കോമഡി സ്‌കിറ്റ് എന്നിവ 'ശാന്ത രാത്രി പുതു രാത്രി' അവിസ്‌മരണീയമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us