35 സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി എഐയുഡിഎഫ് . കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കുക ലക്ഷ്യം. സഖ്യമില്ലെന്ന് കോൺഗ്രസും ഒറ്റയ്ക്കെന്ന് എഐയുഡിഎഫും പറയുമ്പോൾ സന്തോഷം ബിജെപിക്ക്

126 അംഗ അസം നിയമസഭയിലേക്ക് നൂറ് സീറ്റിൽ മത്സരിച്ച് മറ്റ് സീറ്റുകൾ ഘടക കക്ഷികൾക്ക് നൽകാനാണ് കോൺഗ്രസിൽ ആലോചന .

New Update
1708929022_new-project-4

ഡൽഹി : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അസമിൽ ഇടത് പാർട്ടികളും പ്രാദേശിക പാർട്ടികളുമടക്കം എട്ട് പാർട്ടികളുടെ സഖ്യമായാണ് കോൺഗ്രസ് മത്സരത്തിനിറങ്ങുന്നത്. 

Advertisment

എന്നാൽ അസമിലെ മുസ്ലീങ്ങൾക്കിടയിൽ നിർണ്ണായക സ്വാധീനമുള്ള ആൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പാർട്ടിയോട് കോൺഗ്രസ് അകലം പാലിക്കുകയാണ് .

ഈ പാർട്ടിക്ക് വർഗീയ നിലപാടാണ് എന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു . അതേസമയം 35 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടാണ് എഐയുഡിഎഫ് സ്വീകരിക്കുന്നത്. 

ബി ജെ പി യുമായുള്ള മത്സരത്തിൽ കോൺഗ്രസിന് പിടിച്ച് നിൽക്കാനാവില്ലെന്നും എഐയുഡിഎഫ് നേതാക്കൾ പറയുന്നു.

എഐയുഡിഎഫിനെ അകറ്റി നിർത്തുന്നത് കോൺഗ്രസിലെ ചില നേതാക്കളുടെ തൻ പ്രമാണിത്തം കാരണമാണെന്നും പാർട്ടി നേതാക്കൾ ആരോപിക്കുന്നു. 

126 അംഗ അസം നിയമസഭയിലേക്ക് നൂറ് സീറ്റിൽ മത്സരിച്ച് മറ്റ് സീറ്റുകൾ ഘടക കക്ഷികൾക്ക് നൽകാനാണ് കോൺഗ്രസിൽ ആലോചന .

കോൺഗ്രസും എഐയുഡിഎഫും പരസ്പരം മത്സരിക്കുമ്പോൾ മുസ്ലീം വോട്ട് ഭിന്നിക്കുമെന്നും ഈ സാഹചര്യം ഗുണകരമാകുമെന്നുമാണ് ഭരണപക്ഷത്തുള്ള ബിജെപി യുടെ വിലയിരുത്തൽ

Advertisment