/sathyam/media/media_files/2025/09/27/bjp-2025-09-27-07-38-27.jpg)
ഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന അസമിൽ അധികാര തുടർച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ അവകാശപ്പെട്ടു.
ബിജെപിയും സഖ്യകക്ഷികളും 126 ൽ 103 സീറ്റുകൾ വരെ നേടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
നേരത്തെ തൊണ്ണൂറ് സീറ്റുകളിലായിരുന്നു വിജയ സാധ്യത എങ്കിൽ ഇപ്പോൾ മണ്ഡല പുനർ നിർണ്ണയത്തോടെ നൂറ്റി മൂന്ന് സീറ്റുകളിലാണ് വിജയ സാധ്യതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധികാര തുടർച്ചയുണ്ടാകുമെന്ന് അവകാശപ്പെട്ട ഹിമന്ദ ബിശ്വ ശർമ്മ കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങളുണ്ടെന്ന് പരിഹസിക്കുകയും ചെയ്തു.
അതേസമയം എൻ.ഡി.എ യിൽ ഇതുവരെ സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചിട്ടില്ല . ബിജെപി , അസം ഗണ പരിഷത്ത് , യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ , ബോഡോ ലാൻഡ് പീപ്പിൾസ് ഫ്രണ്ട് എന്നീ പാർട്ടികളുടെ സഖ്യമാണ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സീറ്റ് വിഭജനം സംബന്ധിച്ച് സഖ്യകക്ഷികളുമായി ധാരണയിലെത്താനാവുമെന്നാണ് ബി ജെ പി യുടെ പ്രതീക്ഷ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us