അസമിൽ ബി ജെ പിക്ക് തലവേദനയായി ഘടക കക്ഷികളുടെ തമ്മിലടി. ബോഡോലാൻ്റ് ടെറിട്ടോറിയൽ കൗൺസിലിൽ യുപിപിഎല്ലുമായി സീറ്റ് വിഭജനത്തിനില്ലെന്ന് ബോഡോലാൻ്റ് പീപ്പിൾസ് ഫ്രണ്ട്. ബോഡോവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള ഇരുപാർട്ടികളേയും ഒന്നിച്ച് കൊണ്ട് പോകൽ ബിജെപിക്ക് വൻ വെല്ലുവിളി

ബോഡോലാൻ്റ് പീപ്പിൾസ് ഫ്രണ്ട് അദ്ധ്യക്ഷനും ബോഡോ ലാൻ്റ് ടെറിടോറിയൽ കൗൺസിൽ മേധാവിയുമായ ഹഗ്രാമ മൊഹിലാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

New Update
bjp

ഡൽഹി : ബോഡോ വിഭാഗത്തിന് സ്വാധീനമുള്ള ബോഡോലാൻ്റ് ടെറിടോറിയൽ കൗൺസിലിൻ്റെ അധികാരം യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിൽ നിന്നാണ് ബോഡോലാൻ്റ് പീപ്പിൾസ് ഫ്രണ്ട് പിടിച്ചെടുത്തത്. 

Advertisment

ഇരുപാർട്ടികളും എൻ.ഡി.എ ഘടക കക്ഷികളാണെങ്കിലും പരസ്പരം മത്സരിച്ചതോടെ മുന്നണിക്ക് തലവേദനയായി മാറിയിരിക്കുകയാണ് .

അസം നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ ഭാഗമായി തന്നെ മത്സരിക്കുമെന്ന് ബോഡോ ലാൽഡ് പീപ്പിൾസ് ഫ്രണ്ട് വ്യക്തമാക്കി. 

എന്നാൽ ബോഡോലാൻ്റ് ടെറിടോറിയൽ കൗൺസിലിൽ വരുന്ന പ്രദേശത്തെ നിയമസഭാ സീറ്റുകൾ യു. പി. പി. എല്ലിന് നൽകാനാവില്ലെന്നും ബി.പി.എഫ് വ്യക്തമാക്കി. 

ബോഡോലാൻ്റ് പീപ്പിൾസ് ഫ്രണ്ട് അദ്ധ്യക്ഷനും ബോഡോ ലാൻ്റ് ടെറിടോറിയൽ കൗൺസിൽ മേധാവിയുമായ ഹഗ്രാമ മൊഹിലാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ബോഡോലാൻ്റ് ടെറിട്ടോറിയൽ കൗൺസിലിന് പുറത്തുള്ള മണ്ഡലങ്ങളിൽ യു.പി. പി. എല്ലുമായി സീറ്റ് വിഭജന ചർച്ച നടത്തുന്നതിന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് ഘടക കക്ഷികളും തമ്മിലുള്ള തർക്കത്തിൽ ബി ജെ പി യാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 

ബോഡോ വിഭാഗത്തിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ ബി.പി.എഫിനും യു. പി.പി.എല്ലിനുമായി സീറ്റുകൾ വിഭജിച്ച് നൽകാമെന്നായിരുന്നു ബി ജെ പി കണക്ക് കൂട്ടൽ .

എന്നാൽ ബി.പി.എഫ് കടുംപിടുത്തം തുടർന്നാൽ അത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കും എന്നുറപ്പാണ്.

Advertisment