/sathyam/media/media_files/RCLvSS0r2hUBZeedv975.jpg)
ഡൽഹി: കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് സുപ്രിംകോടതിയുടെ പരിഹാസം. മൃഗസ്‌നേഹികളുടെ വാദം കേൾക്കുന്നതിനിടയിലാണ് സുപ്രിം കോടതിയുടെ പരിഹാസം.
ദേശീയപാതാ അതോറിറ്റിയും മൃഗക്ഷേമ ബോര്‍ഡും നടപടിക്രമങ്ങള്‍ രൂപീകരിച്ചെന്ന് അമികസ് ക്യൂറി കോടതിയെ അറിയിച്ചു. ദേശീയപാതയില്‍ തെരുവുനായ ശല്യമുള്ള ഇടങ്ങള്‍ തിരിച്ചറിഞ്ഞതായി എൻഎച്ച്എഐ അറിയിച്ചു.
ദേശീയപാതയിലെ നായ്ക്കളുടെ സാന്നിധ്യം അപകടത്തിന് കാരണമാകുന്നു. തെരുവുനായ ശല്യമുള്ള സ്ഥലങ്ങളുടെ പട്ടിക സംസ്ഥാനങ്ങള്‍ക്ക് കൈമാറി.
തെരുവുനായ്ക്കളെ പാര്‍പ്പിക്കാനുള്ള ഇടവും പ്രജനന നിയന്ത്രണ കേന്ദ്രവും വ്യത്യസ്തം. അടിസ്ഥാന സൗകര്യം ഒരുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങൾ.
പാര്‍പ്പിക്കാന്‍ കേന്ദ്രങ്ങളില്ലെങ്കില്‍ തെരുവുനായ്ക്കളെ തെരുവില്‍ നിന്ന് മാറ്റാനാവില്ലെന്നും അമികസ് ക്യൂറി. മൃഗങ്ങൾ റോഡിൽ പ്രവേശിക്കാതിരിക്കാൻ വേലികെട്ടാനാവില്ലേയെന്ന് കോടതി ചോദിച്ചു. നായകടി മാത്രമല്ല നായകൾ കാരണമുണ്ടാകുന്ന അപകടങ്ങളും ആശങ്ക ഉണ്ടാക്കുന്നതാണെന്ന് സുപ്രീംകോടതി.
നായകളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുന്നതിനെതിരേ മൃഗസ്‌നേഹികൾക്ക് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു.
തെരുവ് നായ്ക്കളെകൂട്ടത്തോടെ കൂട്ടിലടക്കുന്നത് പരിഹാരമല്ല. കടുവയുടെ ആക്രമണമുണ്ടായാൽ എല്ലാകടുവകളെയും പിടികൂടി കൂട്ടിലടക്കുകയാണോ മാർഗമെന്നും ചോദ്യം.
നായകളെ കേന്ദ്രങ്ങളിൽ തീറ്റിപ്പോറ്റുന്നത് കനത്തസാമ്പത്തിക ബാധ്യത വരുത്തുമെന്നും കപിൽ സിബൽ. കൂട്ടിലടക്കപ്പെടുന്നവയിൽ ഒരു നായ്ക്ക് പേവിഷബാധയുണ്ടെങ്കിൽ എന്ത്ചെയ്യും.
രാജ്യത്തെ നായകളുടെ എണ്ണത്തിൽ കൃത്യമായ കണക്ക് ഇല്ലെന്നും മൃഗസ്‌നേഹികളുടെ വാദം. ജനങ്ങളെ ബോധവൽക്കരിച്ചാൽ തെരുവ് നായ ആക്രമണം തടയാം. കൃഷിയിടങ്ങൾ സംരക്ഷിക്കാൻ നായകളെ ഉപയോഗിക്കാം എന്നും മൃഗ സ്നേഹികൾ.
പൊതുസ്ഥലങ്ങളിൽ നിന്നും തെരുവ്നായ്ക്കളെ നീക്കണമെന്ന നിർദേശം പാലിച്ചോയെന്ന് സുപ്രിം കോടതി പരിശോധിച്ചു. നായ കടിയേറ്റ് മരിച്ച അഭിരാമിയുടെ അമ്മയുടെ അഭിഭാഷകനും വാദിച്ചു.
ആക്രമകാരികളായ കൊന്നുകളയാൻ ഉത്തരവിടണമെന്ന് അഭിഭാഷകൻ വി.കെ ബിജു പറഞ്ഞു. വർക്കലയിൽ നായകടിയേറ്റയാളുടെ ചിത്രം ഹരജിക്കാരനായ സാബു സ്‌റ്റീഫൻ ഓൺലൈനിൽ ഉയർത്തിക്കാട്ടുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us