/sathyam/media/media_files/2026/01/09/untitled5555-2026-01-09-12-56-50.jpg)
ഡൽഹി: നിയമസഭയിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ അതിഷി സിഖ് ഗുരുവിനെ അപമാനിച്ചെന്നാണ് ബിജെപിയുടെ ആരോപണം.
/filters:format(webp)/sathyam/media/media_files/2026/01/09/untitled7777-2026-01-09-12-57-01.jpg)
സിഖ് ഗുരു തേജ് ബഹാദൂർ സിങിൻ്റെ രക്തസാക്ഷിത്വം സംബന്ധിച്ച പ്രത്യേക ചർച്ചക്കിടെ അതിഷി മറ്റ് വിഷയം ഉന്നയിച്ചത് നാവ് പിഴയായി കാണാനാകില്ലെന്നും അതിഷി ബോധപൂർവ്വം നടത്തിയ പരാമർശമാണെന്നും സിഖ് മത വിശ്വാസികളെ അതിഷി വേദനിപ്പിച്ചെന്നും ബി ജെ പി ആരോപിക്കുന്നു.
അതിഷി സിഖ് സമൂഹത്തോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ബി ജെ പി സിഖ് സെല്ലിൻ്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്.
/filters:format(webp)/sathyam/media/media_files/2026/01/09/untitled-2026-01-09-12-57-15.jpg)
ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് , വക്താവ് ആർ.പി. സിങ് ,നേതാക്കളായ കമൽജിത് സഹരാവത് , വിഷ്ണു മിത്തൽ , യോഗേന്ദ്ര ചന്ദോളിയാ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ആം ആദ്മി പാർട്ടി ഓഫീസിന് പുറത്ത് പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us