മമത ബാനർജിക്കെതിരെ കേസ് എടുക്കണം; സുപ്രീം കോടതിയെ സമീപിച്ച് ഇഡി

അന്വേഷണം തടസപ്പെടുത്തൾ, തെളിവുകൾ നശിപ്പിക്കൽ എന്നിവയിൽ കേസ് എടുക്കണമെന്നാണ് ആവശ്യം.

New Update
Untitled

ന്യൂഡൽഹി: മമത ബാനർജിക്കെതിരെ കേസ് എടുക്കാൻ സുപ്രീം കോടതിയെ സമീപിച്ച് ഇഡി.

Advertisment

ഡിജിപി, കൊൽക്കത്ത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഇഡി. 

അന്വേഷണം തടസപ്പെടുത്തൾ, തെളിവുകൾ നശിപ്പിക്കൽ എന്നിവയിൽ കേസ് എടുക്കണമെന്നാണ് ആവശ്യം.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിന്റെയും അതിന്റെ സഹസ്ഥാപകനായ പ്രതീക് ജെയിനിന്റെയും കൊൽക്കത്ത ഓഫീസുകളിൽ നടത്തിയ അന്വേഷണത്തിലും പരിശോധനയിലും ഇടപെട്ടുവെന്ന് ആരോപിച്ചാണ് ഹരജി.

 അന്വേഷണവുമായി ബന്ധപ്പെട്ട നിർണായകമായ രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിലേക്ക് ഈ ഇടപെടൽ കലാശിച്ചുവെന്നും നിയമപ്രകാരം ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്നും ഏജൻസി അവകാശപ്പെട്ടു.

കോടതി ഇതുവരെ കേസ് പരിഗണിച്ചിട്ടില്ല.

Advertisment