'സ്ഥിതിഗതികൾ അശാന്തം'. ഇറാനിൽ നിന്നുള്ള ആദ്യ സംഘം ഇന്ത്യയിലെത്തി. ഇന്റർനെറ്റ് നിരോധനം പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കുന്ന നിലയിൽ. രാജ്യം വിടാനാവശ്യമായ സഹായങ്ങൾ ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഇന്ത്യൻ എംബസി നടത്തിയെന്ന് മടങ്ങിയെത്തിയവർ

ഇറാനിലെ സാഹചര്യം ഏറെ മോശമാണെന്ന് മടങ്ങിയെത്തിയവർ പ്രതികരിച്ചു.

New Update
2000531-1750300827-9662

 ഡൽഹി: സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാനിൽ നിന്നും മടങ്ങിയ ആദ്യ സംഘം ഇന്ത്യക്കാർ ഡൽഹിയിലെത്തി. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഘം ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. 

Advertisment

ഇറാനിലെ സാഹചര്യം വഷളാകുന്നതിനാൽ ഇറാനിലെ പൗരന്മാരോട് രാജ്യം വിടാൻ ഇന്ത്യൻ സർക്കാർ നിർദ്ദേശിച്ചതിന് പിന്നാലെ മടങ്ങിയവരാണ് രാജ്യത്തെത്തിയത്. 

ഇറാനിലെ സാഹചര്യം ഏറെ മോശമാണെന്ന് മടങ്ങിയെത്തിയവർ പ്രതികരിച്ചു. ഡിസംബർ 29 ന് ആരംഭിച്ച പ്രക്ഷേഭം കഴിഞ്ഞ ദിവസങ്ങളിലായാണ് വഷളായത്. പുറത്ത് പോകുമ്പോൾ പലപ്പോളും സംഘർഷങ്ങളിൽ കുടുങ്ങുന്ന നിലയുണ്ടായിരുന്നു. ഇന്റർനെറ്റ് നിരോധനം പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കുന്ന നിലയുണ്ടായി. 

എന്നാൽ, ഇന്ത്യൻ എംബസി കൃത്യമായി ഇടപെടൽ നടത്തിയിരുന്നു. രാജ്യം വിടാനാവശ്യമായ സഹായങ്ങൾ ഉൾപ്പെടെയുള്ള നിർദേശങ്ങൾ ലഭിച്ചെന്നും മടങ്ങിയെത്തിവരിൽ ചിലർ മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisment