മമതയെ തറപറ്റിച്ച് ബംഗാൾ പിടിക്കാൻ വികസന മന്ത്രവുമായി മോഡി. ബംഗാളിൻ്റെ മനസു നിറയ്ക്കാൻ 3,250 കോടിയുടെ റെയിൽവേ-റോഡ് അടിസ്ഥാന സൗകര്യ പദ്ധതികള്. രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ളീപ്പറിനും ബംഗാളിൽ തുടക്കം. 4 അമൃത് ട്രെയിനുകളും സമ്മാനം. രാജ്യത്തിന്റെ വളർച്ചാ എൻജിനായി ബംഗാളിനെ മാറ്റുമെന്ന് പ്രഖ്യാപനം. വികസനം വോട്ട് കൊണ്ടുവരുമോ എന്നതിൽ സസ്പെൻസ്

ഈ പദ്ധതികൾ യാത്രാ-ചരക്ക് നീക്കങ്ങൾക്കു കരുത്തുപകരുകയും വടക്കൻ ബംഗാളിലെ ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുകയും പ്രദേശത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

New Update
modi

ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അരികിലെത്തി നിൽക്കേ ബംഗാളിന് വാരിക്കോരി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.

Advertisment

പശ്ചിമ ബംഗാളിലെ മാൾഡയിൽ 3,250 കോടിയിലധികം രൂപയുടെ വിവിധ റെയിൽവേ-റോഡ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. 

ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിലേക്കുള്ള മറ്റൊരു വലിയ ചുവടുവെയ്പ്പിനും തുടക്കമായി.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്ത്യയിൽ യാഥാർത്ഥ്യമായി.

മമത ബാനർജിയെ പരാജയപ്പെടുത്തി ബംഗാൾ ഭരണം പിടിക്കുകയാണ് ബിജെപി ലക്ഷ്യം.

ഈ ലക്ഷ്യത്തോടെ ആണ് ബംഗാളിൽ വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കുന്നത്. ബംഗാളിന് നാല് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി അനുവദിച്ചു.

ന്യൂ ജൽപായ്ഗുരി - നാഗർകോവിൽ അമൃത് ഭാരത് എക്സ്പ്രസ്, ന്യൂ ജൽപായ്ഗുരി - തിരുച്ചിറപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്, അലിപുർദുവാർ - ബെംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്, അലിപുർദുവാർ - മുംബൈ അമൃത് ഭാരത് എക്സ്പ്രസ് എന്നിവയാണവ. ഇവ വടക്കൻ ബംഗാളിന്റെ തെക്ക്-പടിഞ്ഞാറൻ ഇന്ത്യയുമായുള്ള കണക്റ്റിവിറ്റി കൂടുതൽ ശക്തമാക്കും.

ഈ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ഗംഗാസാഗർ, ദക്ഷിണേശ്വർ, കാളിഘട്ട് എന്നിവിടങ്ങൾ സന്ദർശിക്കുന്ന തീർഥാടകർക്കും തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കും അവരുടെ യാത്ര സുഗമമാക്കും.

പശ്ചിമ ബംഗാളിന്റെ പുരോഗതിക്ക് ആക്കം കൂട്ടാനുള്ള പ്രചാരണത്തിന് മാൾഡയിൽ നിന്ന് പുതിയ ഊർജ്ജം ലഭിച്ചുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ബംഗാളിനായി പുതിയ റെയിൽ സേവനങ്ങൾ ആരംഭിച്ചതായും ഇത് ജനങ്ങളുടെ യാത്ര സുഗമ മാക്കുന്നതിനൊപ്പം വ്യാപാര-വാണിജ്യ മേഖലകൾക്ക് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.

ട്രെയിൻ മെയിന്റനൻസ് സൗകര്യങ്ങൾ ബംഗാളിലെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പൗരന്മാരുടെ ദീർഘദൂര യാത്രകൾ കൂടുതൽ സുഖകരവും മനോഹരവുമാക്കും.

വികസിത ഭാരതത്തിലെ ട്രെയിനുകൾ എങ്ങനെയായിരിക്കണം എന്ന കാഴ്ചപ്പാട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ പ്രതിഫലിക്കുന്നുണ്ട്.

 പണ്ട് വിദേശ ട്രെയിനുകളുടെ ചിത്രങ്ങൾ നോക്കി ഇത്തരം ട്രെയിനുകൾ ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നു,

ആ സ്വപ്നം ഇന്ന് യാഥാർത്ഥ്യ മായിരിക്കുകയാണ്. 

ഇന്ത്യൻ റെയിൽവേയിൽ സംഭവിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് വിദേശ വിനോദസഞ്ചാരികൾ പോലും വീഡിയോകൾ നിർമ്മിക്കുന്നു.

ഇന്ത്യക്കാരുടെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് നിർമ്മിച്ച 'മെയ്ഡ് ഇൻ ഇന്ത്യ' ട്രെയിനാണിത്. പശ്ചിമ ബംഗാൾ ഉൾപ്പെടെ രാജ്യത്തുടനീളം 150-ലധികം വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നുണ്ട്. 

ഇതിനോടൊപ്പം ആധുനികവും അതിവേഗത്തിലുള്ളതുമായ ട്രെയിനുകളുടെ ഒരു ശൃംഖല തന്നെ വികസിപ്പിക്കുന്നുണ്ടെന്നും ഇത് ബംഗാളിലെ പാവപ്പെട്ടവർക്കും ഇടത്തരം കുടുംബങ്ങൾക്കും വലിയ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ റെയിൽ എൻജിനുകളും കോച്ചുകളും മെട്രോ കോച്ചുകളും രാജ്യത്തിന്റെ സാങ്കേതിക മികവിന്റെ പ്രതീകങ്ങളാണ് .

ഇന്ന് അമേരിക്കയെക്കാളും യൂറോപ്പിനെക്കാളും കൂടുതൽ ലോക്കോമോട്ടീവുകൾ ഇന്ത്യ നിർമിക്കുന്നുണ്ടെന്നും, യാത്രാട്രെയിനുകളും മെട്രോ കോച്ചുകളും വിവിധ വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഗുണമേകുന്നു. ഒപ്പം, യുവാക്കൾക്കു തൊഴിലവസരങ്ങളും നൽകുന്നു. ഇന്ത്യയെ പരസ്പരം കൂട്ട‌ിയിണക്കുക എന്നതു മുൻഗണനയും ദൂരങ്ങൾ കുറയ്ക്കുക എന്നതു ദൗത്യവുമാണെന്ന് മോഡി വ്യക്തമാക്കി.

പശ്ചിമ ബംഗാളിലെ നാലു പ്രധാന റെയിൽവേ പദ്ധതികളുടെ

തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു. ബാലൂർഘാട്ടിനും ഹിലിനും ഇടയിലുള്ള പുതിയ റെയിൽ പാത, ന്യൂ ജൽപായ്ഗുരിയിലെ അത്യാധുനിക ചരക്കുപരിപാലന സംവിധാനങ്ങൾ, സിലിഗുരി ലോക്കോ ഷെഡിന്റെ നവീകരണം, ജൽപായ്ഗുരി ജില്ലയിലെ വന്ദേ ഭാരത് ട്രെയിൻ പരിപാലന സൗകര്യങ്ങളുടെ ആധുനികവpൽക്കരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈ പദ്ധതികൾ യാത്രാ-ചരക്ക് നീക്കങ്ങൾക്കു കരുത്തുപകരുകയും വടക്കൻ ബംഗാളിലെ ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുകയും പ്രദേശത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

കൂടാതെ, വൈദ്യുതവൽക്കരിച്ച ന്യൂ കൂച്ച്ബെഹാർ-ബമൻഹട്ട്, ന്യൂ കൂച്ച്ബെഹാർ-ബോക്സിർഹട്ട് റെയിൽ പാതകൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.

 ഇത് കൂടുതൽ വേഗതയുള്ളതും പരിസ്ഥിതിസൗഹൃദവും കാര്യക്ഷമവുമായ ട്രെയിൻ ഗതാഗതം സാധ്യമാക്കും.

ആധുനിക അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഈ പദ്ധതികൾ സുപ്രധാന പങ്ക് വഹിക്കും.

 അതോടൊപ്പം, കിഴക്കൻ-വടക്കുകിഴക്കൻ മേഖലകളെ രാജ്യത്തിന്റെ വളർച്ചാ എൻജിനുകളായി ശക്തിപ്പെടുത്തുകയും ചെയ്യും.

Advertisment