2026-ലെ യുജിസി നിയമങ്ങളിലെ ജാതി വിവേചന നിർവചനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി

വിനീത് ജിൻഡാൽ സമർപ്പിച്ച ഹർജിയിൽ, 2026-ലെ യുജിസി റെഗുലേഷനിലെ വകുപ്പ് 3(സി) സംവരണ വിഭാഗത്തിൽപ്പെടാത്ത വിദ്യാർത്ഥികളെയും അധ്യാപകരെയും സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.

New Update
Untitled

ന്യൂഡൽഹി: അടുത്തിടെ വിജ്ഞാപനം ചെയ്ത യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) റെഗുലേഷനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ ഹർജി. 

Advertisment

ജാതി വിവേചനത്തിന് റെഗുലേഷൻ നൽകിയിരിക്കുന്ന നിർവചനം എല്ലാവരെയും ഉൾക്കൊള്ളുന്നതല്ലെന്നും, ചില വിഭാഗങ്ങളെ സ്ഥാപനപരമായ സംരക്ഷണത്തിൽ നിന്ന് ഇത് ഒഴിവാക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.


വിനീത് ജിൻഡാൽ സമർപ്പിച്ച ഹർജിയിൽ, 2026-ലെ യുജിസി റെഗുലേഷനിലെ വകുപ്പ് 3(സി) സംവരണ വിഭാഗത്തിൽപ്പെടാത്ത വിദ്യാർത്ഥികളെയും അധ്യാപകരെയും സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.


ഭരണഘടന ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 14 ), ആർട്ടിക്കിൾ 15(1) എന്നിവയുടെ ലംഘനമാണ് ഈ റെഗുലേഷനെന്ന് ഹർജിയിൽ പറയുന്നു. 

പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്കെതിരെയുള്ള വിവേചനത്തെ മാത്രമാണ് ജാതി വിവേചനമായി ഇതിൽ നിർവചിച്ചിരിക്കുന്നത്.

ജാതി വിവേചനത്തിന്റെ പരിധി എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുന്നതിലൂടെ, തങ്ങളുടെ ജാതിയുടെ പേരിൽ വിവേചനമോ ഉപദ്രവമോ നേരിടുന്ന 'ജനറൽ' അല്ലെങ്കിൽ സംവരണേതര വിഭാഗത്തിൽപ്പെട്ടവർക്ക് സ്ഥാപനപരമായ സംരക്ഷണവും പരാതി പരിഹാര മാർഗങ്ങളും യുജിസി നിഷേധിച്ചിരിക്കുകയാണെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Advertisment