12 വർഷത്തിന് ശേഷം വീണ്ടും കേരളം. റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം

മുപ്പതിലധികം ടാബ്ലോകളിൽ നിന്നാണ് കേരളത്തിൻ്റെ വികസന നേട്ടമായ കൊച്ചി വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയിലെ നൂറു ശതമാനം നേട്ടവും എടുത്തു കാട്ടിയ ടാബ്ലോ തിരഞ്ഞെടുക്കപ്പെട്ടത്.

New Update
kerala republic day tableau 2026

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം. 12 വർഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന പരേഡിൽ മെഡൽ പട്ടികയിൽ ഇടം നേടുന്നത്. 

Advertisment

മുപ്പതിലധികം ടാബ്ലോകളിൽ നിന്നാണ് കേരളത്തിൻ്റെ വികസന നേട്ടമായ കൊച്ചി വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയിലെ നൂറു ശതമാനം നേട്ടവും എടുത്തു കാട്ടിയ ടാബ്ലോ തിരഞ്ഞെടുക്കപ്പെട്ടത്.


ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്പെഷൽ സെക്രട്ടറിയും ഡയറക്ടറുമായ ടി വി സുഭാഷിൻ്റെ നേതൃത്വത്തിലാണ് ടാബ്ലോയുടെ ആശയ നിർവ്വഹണം നടത്തിയത്. 


കേരള ടാബ്ലോയുടെ ഡിസൈനിങ്ങും ഫാബ്രിക്കേഷന്‍ ജോലികളും നിര്‍വഹിച്ചത് ജെ എസ്ചൗഹാന്‍ ആൻഡ് അസോസിയേറ്റ്‌സിനായി റോയ് ജോസഫാണ്. 

ടാബ്ലോയുടെ സംഗീത സംവിധാനം മോഹന്‍ സിതാരയാണ്. ഐ ആന്‍ഡ് പി ആർ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ വിആര്‍ സന്തോഷാണ് ഗാനരചയിതാവ്. കെ എ സുനില്‍ ആയിരുന്നു ഗായകന്‍. ടാബ്ലോയിൽ 16 ഓളം കലാകാരന്മാരായിരുന്നു അണിനിരന്നത്.

Advertisment