New Update
/sathyam/media/media_files/2025/07/25/ajith-pawar-untitledmodimali-2025-07-25-08-55-51.jpg)
ഡൽഹി : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിൻ്റെ മരണത്തിനിടയാക്കിയ വിമാന അപകടത്തിൽ അന്വേഷണം തുടരുന്നു.
Advertisment
അന്വേഷണ സംഘം ദില്ലിയിലെ വിഎസ്ആർ വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു.
ദില്ലി മഹിപാൽപൂരിലെ ഓഫീസിലെ ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. വിഎസ്ആർ കമ്പനി ഓഫീസിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ചെയ്തു.
രോഹിത് സിങ്, വിജയ കുമാർ സിങ് എന്നിവരാണ് കമ്പനി ഡയറക്ടർമാർ. കമ്പനി വിവിധ നഗരങ്ങളിലായി 18 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.
ഇന്നലെയാണ് മുംബൈയിൽ നിന്നും ബാരാമതിയിലേക്കുള്ള യാത്രക്കിടെ വിമാനം തകർന്നുവീണ് അജിത് കുമാറും വിമാനത്തിലുണ്ടായിരുന്നവരും കൊല്ലപ്പെടുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us