കേന്ദ്രബജറ്റിൽ കാതോർത്ത് രാജ്യം; നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത

ബജറ്റിൽ പരിഗണിക്കാനായി 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർമലക്ക് നൽകിയിട്ടുണ്ട്

New Update
nirmala sitaraman budjet 2025

ഡൽഹി: കേന്ദ്ര ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.

Advertisment

ഇതോടെ തുടര്‍ച്ചയായി ഒൻപത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോഡ് നിര്‍മല സീതാരാമന് സ്വന്തമാകും.

പന്ത്രണ്ട് ലക്ഷം വരെ വരുമാനം ഉള്ളവരെ ആദായ നികുതിയിൽ നിന്ന് കഴിഞ്ഞ തവണ ഒഴിവാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ ആദായനികുതിയിൽ കാര്യമായ ഇളവ് ഇത്തവണ പ്രതീക്ഷിക്കുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽകണ്ട് ബജറ്റിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ.

ബജറ്റിൽ പരിഗണിക്കാനായി 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർമലക്ക് നൽകിയിട്ടുണ്ട്.

ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണി മറികടക്കാൻ ബജറ്റിൽ എന്തുണ്ടാകും എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.

Advertisment