/sathyam/media/media_files/2025/05/05/7NTnpHTeLLC7ThPIqtXq.jpg)
ഡൽഹി : അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യയ്ക്ക് നിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചപ്പോൾ, ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് പ്രതിപക്ഷം വിമർശിച്ചു.
ഇന്ത്യക്കാരെ ഇരുട്ടിൽ നിർത്തിക്കൊണ്ട്, ഇന്ത്യയിൽ ഇരുട്ടായിരുന്ന സമയത്ത് ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളുടെ വിശദാംശങ്ങൾ അറിയാൻ നമുക്ക് അവകാശമുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
രാജ്യത്തിനാകെ ബാധകമായ ഒരു പ്രഖ്യാപനം വിദേശ രാജ്യത്തിരുന്ന് വിദേശ രാജ്യത്തിന്‍റെ പ്രസിഡന്‍റ് അദ്ദേഹത്തിന് ഉതകുന്ന സമയത്ത് നടത്തി എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്.
രാത്രിയുടെ അന്ത്യയാമങ്ങളിൽ എലോണ്‍ മസ്കിന്‍റെ എക്സിലാണ് നാമമാത്ര വിവരങ്ങൾ മന്ത്രിമാർ നൽകിയത്.
നയപരമായ പ്രഖ്യാപനങ്ങൾ പാർലമെന്‍റിൽ നടത്തണമെന്ന ആരോഗ്യകരമായ കീഴ് വഴക്കം പോലും ലംഘിക്കപ്പെട്ടു.
ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് 50 ശതമാനത്തിലേറെ അമേരിക്കയിൽ നിന്നായിരിക്കും എന്നാണ് ട്രംപ് പറഞ്ഞത്.
ഇന്ത്യക്കാരെ ഇരുട്ടിൽനിർത്തിക്കൊണ്ട്, ഇന്ത്യയിൽ ഇരുട്ടായിരുന്ന സമയത്ത് ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളുടെ വിശദാംശങ്ങൾ അറിയാൻ നമുക്ക് അവകാശമുണ്ട്.
അത് പാർലമെൻ്റിൽ തന്നെ പറയണം. ഇതുവരെ നടന്നത് ദൌർഭാഗ്യകരമായ കാര്യമാണ്.
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, ഡോണൾഡ് ട്രംപ് അല്ല എന്നെങ്കിലും ജനങ്ങളെ ബോധ്യപ്പെടുത്തണം"- ജോണ്‍ ബ്രിട്ടാസ് വിമർശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us