ഡൽഹിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിച്ച കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. സംഭവത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാൻ ഡൽഹി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

സംഭവത്തിന് പിന്നാലെ ബിജെപി സർക്കാരിനെതിരെ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി രംഗത്തുവന്നു. 

New Update
img(177)

ന്യൂഡൽഹി: ഡൽഹിയിൽ ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജനക്പുരിയിൽ  ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ കമലിനാണ് ജീവൻ നഷ്ടമായത്. 

Advertisment

നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഡൽഹി ജലബോർഡ് കുഴിച്ച കുഴിയിലാണ് ബൈക്ക് മറിഞ്ഞത്. സർക്കാരിന്റെ അനാസ്ഥയാണ് കമലിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. 

സംഭവത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാൻ ഡൽഹി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ ബിജെപി സർക്കാരിനെതിരെ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി രംഗത്തുവന്നു. 

Advertisment