ഡൽഹി മെട്രോയിൽ ഇനി ശ്രീ റാം മന്ദിർ മെട്രോ സ്റ്റേഷനും ; മയൂർ വിഹാർ പോക്കറ്റ് വൺ മെട്രോ സ്റ്റേഷൻ ഇനി മുതൽ ശ്രീ റാം മന്ദിർ മയൂർ വിഹാർ ; പീതംപുരം മെട്രോ സ്‌റ്റേഷൻ്റെ പേര് മധുബൻ ചൗക്ക് എന്നും മാറ്റി

മയൂർ വിഹാർ പോക്കറ്റ് വൺ മെട്രോ സ്റ്റേഷൻ്റെ ഒരു ഗേറ്റിന് സമീപം ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കണക്കിലെടുത്താണ് പേര് മാറ്റത്തിന് ശുപാർശ ചെയ്തത്.

New Update
1001645662

ഡൽഹി : ഈസ്റ്റ് ഡെൽഹിയിലെ മയൂർ വിഹാർ പോക്കറ്റ് വൺ മെട്രോ സ്റ്റേഷൻ്റെ പേര് മാറ്റുന്നതിന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ചെയർപേഴ്സൺ ആയുള്ള നെയ്മിങ് അതോറിറ്റിയാണ് ശുപാർശ ചെയ്തത്.

Advertisment

ഈ ശുപാർശ പരിഗണിച്ചാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ പേര് മാറ്റത്തിന് അനുമതി നൽകിയത്. മയൂർ വിഹാർ പോക്കറ്റ് വൺ മെട്രോ സ്റ്റേഷൻ്റെ ഒരു ഗേറ്റിന് സമീപം ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കണക്കിലെടുത്താണ് പേര് മാറ്റത്തിന് ശുപാർശ ചെയ്തത്.

 ത്രിലോക് പുരി നിയമസഭാ മണ്ഡലത്തിലാണ് മയൂർ വിഹാർ പോക്കറ്റ് വൺ മെട്രോ സ്റ്റേഷൻ വരുന്നത്.

ദീർഘ നാളായുള്ള പൊതു ജനങ്ങളുടെ ആവശ്യമാണ് പേര് മാറ്റത്തിലൂടെ അംഗീകരിക്കപ്പെട്ടതെന്നും അതിൽ സന്തോഷമുണ്ടെന്നും എം.എൽ.എ രവികാന്ത് ഉജെയ്ൻവാൾ അഭിപ്രായപ്പെട്ടു.

മയൂർ വിഹാർ പോക്കറ്റ് വൺ മെട്രോ സ്റ്റേഷൻ്റെ പേര് ശ്രീ റാം മന്ദിർ മയൂർ വിഹാർ എന്ന് മാറ്റിയപ്പോൾ പീതംപുര മെട്രോ സ്റ്റേഷൻ്റെ പേര് മധുബൻ ചൗക്ക് എന്നാണ് മാറ്റിയത്.

Advertisment