/sathyam/media/media_files/2025/12/15/supreme-court-2025-12-15-09-52-11.jpg)
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിവരുന്ന വോട്ടർ പട്ടിക തീവ്ര പരിഷ്കരണ(എസ്ഐആർ) ത്തിൽ ഇടപെടില്ലെന്ന് സുപ്രിംകോടതി.
എസ്ഐആർ പ്രക്രിയയ്ക്ക് തടസമുണ്ടാക്കാൻ പാടില്ലെന്ന് സുപ്രിംകോടതി സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചു. എസ്ഐആർ ചോദ്യം ചെയ്ത് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹർജി പരി​ഗണിക്കുമ്പോഴായിരുന്നു കോടതി ഉത്തരവ്.
തടസമുണ്ടാക്കുകയല്ല, തടസങ്ങൾ നീക്കാനാണ് തങ്ങളുദ്ദേശിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഏതെങ്കിലും വിധത്തിൽ എസ്ഐആറിൽ തടസമുണ്ടാക്കലോ വൈകിപ്പിക്കലോ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
'ഞങ്ങൾ തടസങ്ങൾ നീക്കും. എന്നാൽ, എസ്ഐആർ പൂർത്തിയാക്കുന്നതിൽ ഒരു തടസവും ഉണ്ടാക്കില്ല. അക്കാര്യം വ്യക്തമായി പറയുകയാണ്'- ചീഫ് ജസ്റ്റിസ് വിശദമാക്കി.
'എന്തെങ്കിലും ഉത്തരവുകളോ വ്യക്തതയോ ആവശ്യമാണെങ്കിൽ അത് പുറപ്പെടുവിക്കും. എന്നാൽ എസ്‌ഐആർ പ്രക്രിയയ്ക്ക് ഒരു തടസവുമുണ്ടാക്കാൻ അനുവദിക്കില്ല. ഇത് എല്ലാ സംസ്ഥാനങ്ങളും മനസിലാക്കണം'- ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു.
പുനഃപരിശോധനാ നടപടിക്രമങ്ങൾ നിശ്ചയിച്ച പ്രകാരം തന്നെ നടക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എൻ.വി അഞ്ജരിയ എന്നിവരുൾപ്പെടുന്ന ബെഞ്ച് നിർദേശിച്ചു.
ബംഗാളിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനുള്ള സമയപരിധി സുപിംകോടതി ഒരു ആഴ്ച കൂടി നീട്ടുകയും ചെയ്തു. സൂക്ഷ്മപരിശോധന പൂർത്തിയാക്കാനാണ് സമയം നീട്ടിയത്. നേരത്തെ ഫെബ്രുവരി 14 ആയിരുന്നു അവസാന തീയതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us