കേരളത്തിന്റെ പി.എം.ജെ.വി.കെ പദ്ധതികൾ അട്ടിമറിക്കുന്നുവോ? രാജ്യസഭയിൽ ചോദ്യങ്ങളുമായി അഡ്വ. ഹാരിസ് ബീരാൻ എം.പി. പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച അപേക്ഷകളുടെ നിലവിലെ അവസ്ഥയെക്കുറിച്ചാണ് എം പി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തോട് വിശദീകരണം തേടിയത്

മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കേരളത്തിന്റെ പദ്ധതികൾ തള്ളിക്കളയുന്നുണ്ടോ തുടങ്ങിയ ഹാരിസ് ബീരാൻ എം.പിയുടെ ചോദ്യങ്ങൾക്ക് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു രേഖാമൂലം മറുപടി നൽകി.

New Update
1001649809

ഡൽഹി: കേരളത്തിലെ ന്യൂനപക്ഷ വികസന പദ്ധതികൾക്കായി സമർപ്പിച്ച പ്രൊപ്പോസലുകളിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്കിനെതിരെ രാജ്യസഭയിൽ ചോദ്യങ്ങളുന്നയിച്ച് അഡ്വ. ഹാരിസ് ബീരാൻ എം.പി. പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (പി എംജെവികെ ) പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച അപേക്ഷകളുടെ നിലവിലെ അവസ്ഥയെക്കുറിച്ചാണ് അദ്ദേഹം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തോട് വിശദീകരണം തേടിയത്.

Advertisment

2024 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ കേരളത്തിൽ നിന്നുള്ള പുതിയ പദ്ധതികൾ സ്വീകരിക്കാൻ പി.എം.ജെ.വി.കെ ഓൺലൈൻ പോർട്ടൽ സജ്ജമായിരുന്നോ എന്നും കേരളം അവസാനമായി പദ്ധതികൾ സമർപ്പിച്ചത് എപ്പോഴാണ്, മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കേരളത്തിന്റെ പദ്ധതികൾ തള്ളിക്കളയുന്നുണ്ടോ തുടങ്ങിയ ഹാരിസ് ബീരാൻ എം.പിയുടെ ചോദ്യങ്ങൾക്ക് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു രേഖാമൂലം മറുപടി നൽകി.

2026 ജനുവരി 30-ന് കേരള സർക്കാർ 398.36 കോടി രൂപ ചെലവ് വരുന്ന 42 പദ്ധതികൾ പോർട്ടൽ വഴി സമർപ്പിച്ചിട്ടുണ്ട് എന്നും ഈ പദ്ധതികൾ ഇപ്പോൾ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇവ പരിശോധിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു. ഫണ്ട് ചിലവഴിച്ചില്ല എന്ന കാരണത്താൽ മാത്രം പദ്ധതികൾ തള്ളിക്കളയാറില്ലെന്നും, ഓരോ പ്രൊപ്പോസലും അതിന്റെ മെറിറ്റ് കൂടി പരിഗണിച്ചാണ് തീരുമാനമെടുക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.

Advertisment