/sathyam/media/media_files/2026/02/10/rajeev-ranjan-singh-nk-premachandran-2026-02-10-16-41-36.jpg)
ഡൽഹി: തീരദേശ ഖനനം മൂലം സമുദ്ര ആവാസ വ്യവസ്ഥയില്‍ ഉണ്ടാകുന്ന പ്രതികൂല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനുമുളള നിയമവ്യവസ്ഥകള്‍ പാലിക്കപ്പെടുമെന്ന് കേന്ദ്ര മത്സ്യബന്ധന വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ്, എന്‍.കെ പ്രേമചന്ദ്രന്‍ എംപിയെ ലോകസഭയില്‍ അറിയിച്ചു.
കൊല്ലം തീരമുള്‍പ്പെടെ കടല്‍ത്തീര ഖനനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ചോദ്യത്തിന് ലോകസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇതിനായി ശക്തമായ നിയമവ്യവസ്ഥകള്‍ ഉണ്ടെന്നും അത് പാലിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു.
പരമ്പരാഗത മത്സ്യ ഇനങ്ങളുടെ ലഭ്യത കുറഞ്ഞതുമൂലം കേരളത്തിലെ തീരദേശ മത്സ്യതൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
പി.എം.എം.എസ്.വൈ എന്ന ഫ്ളാഗ്ഷിപ്പ് പദ്ധതി പ്രകാരം കേരളത്തിന് 1418.51 കോടി രൂപയുടെ വികസന പദ്ധതികള്‍ അംഗീകരിച്ചു. 20 ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ക്കുളള ധനസഹായം, തീരത്ത് 42 കൃത്രിമ പവിഴ പുറ്റുകള്‍, ബൈ-വാള്‍വ് കൃഷി 1140 എണ്ണം, ബയോഫ്ളോക്ക് യൂണിറ്റുകള്‍ 780 എണ്ണം, റീ-സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം 708 എണ്ണം തുടങ്ങി അധിക ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്കുളള അനുമതി ഇതില്‍ ഉള്‍പ്പെടുന്നു.
മത്സ്യബന്ധന നിരോധന സമയത്ത് മത്സ്യതൊഴിലാളികള്‍ക്കുളള ഉപജീവനമാര്‍ഗ്ഗത്തിനുളള സഹായ പദ്ധതികള്‍ 1,71,033 എണ്ണം കേരളത്തിന് അംഗീകാരം നല്‍കി.
കേരളത്തില്‍ ഇന്‍റഗ്രേറ്റഡ് മോഡേണ്‍ കോസ്റ്റല്‍ ഷിപ്പിംഗ് വില്ലേജുകള്‍ക്ക് കാലാവസ്ഥാ പ്രതിരോധ ശേഷിയുളള കോസ്റ്റല്‍ വില്ലേജുകള്‍ 6 എണ്ണം, മത്സ്യസേവ കേന്ദ്രങ്ങള്‍ 10എണ്ണം, സാഗര്‍ മിത്രങ്ങള്‍ 222 എണ്ണം എന്നിവയും അംഗീകരിച്ചിട്ടുണ്ട്.
മത്സ്യസമ്പത്തിന്‍റെ പുനരുജ്ജീവനത്തിനായി ഇന്ത്യന്‍ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലെ കിഴക്കന്‍ തീരത്ത് ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 14 വരെയും പടിഞ്ഞാറന്‍ തീരത്ത് ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെയും 61 ദിവസത്തേക്ക് ഏകീകൃത മത്സ്യബന്ധന നിരോധനം നടപ്പിലാക്കിയിട്ടുണ്ട്.
എക്സ്ക്ലൂസീവ് ഇക്കണോമിക് സോണില്‍ ജോഡി ട്രോളിംഗ് പോലുള്ള വിനാശകരമായ മത്സ്യബന്ധന രീതികള്‍ നിരോധിച്ചു. മത്സ്യബന്ധനത്തിനായി കൃത്രിമ ലൈറ്റുകള്‍ / എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനും ഗോള്‍ഡ് ഡിഒഎഫ് ഉത്തരവുകള്‍ പുറപ്പെടുവിച്ചു.
കേരളം ഉള്‍പ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളും / കേന്ദ്രഭരണ പ്രദേശങ്ങളും മത്സ്യ ഇനങ്ങളുടെ ഏറ്റവും കുറഞ്ഞ മെഷ് വലുപ്പം, മത്സ്യബന്ധന ഉപകരണ നിയന്ത്രണങ്ങള്‍ തുടങ്ങിയ പ്രാദേശിക ജലാശയങ്ങളില്‍ സമാനമായ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മത്സ്യബന്ധനത്തിനായി കുറഞ്ഞ വിലയ്ക്ക് സബ്സിഡിയോടു കൂടി മണ്ണെണ വിതരണം ചെയ്യണമെന്ന് എം.പി ആവശ്യപ്പെട്ടു.
നോഡല്‍ മന്ത്രാലയമായ പെട്രോളിയം & പ്രകൃതി വാതക മന്ത്രാലയം ഇന്ത്യാ ഗവണ്‍മെന്‍റ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സുപ്പീരിയര്‍ മണ്ണെണ്ണ ഓയില്‍ അലോക്കേഷന്‍ പോളിസി രൂപീകരിച്ചിട്ടുണ്ട്. ഈ നയത്തിന്‍റെ കീഴില്‍ പാചകത്തിനും വിളക്കുകള്‍ക്കും പ്രത്യേക ആവശ്യങ്ങള്‍ക്കും പൊതുവിതരണ സംവിധാനത്തില്‍ മണ്ണെണ വിതരണം ചെയ്യും.
2020 മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പിഡിഎസ് മണ്ണെണ്ണയുടെ ചില്ലറ വില്‍പ്പന വില പാന്‍-ഇന്ത്യ അടിസ്ഥാനത്തില്‍ അണ്ടര്‍-റിക്കവറി ലെവലില്‍ നിലനിര്‍ത്തുണ്ടെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ മത്സ്യബന്ധന മേഖലയിലെ സമഗ്ര വികസനത്തിന് നടപടികള്‍ സ്വീകരിക്കണമെന്നുളള എം.പി യുടെ ചോദ്യത്തിന് വിവിധ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.
പി.എം.എം.എസ്.വൈ പ്രകാരം, സുരക്ഷിതമായ ലാന്‍ഡിംഗ്, ബെര്‍ത്തിംഗ്, കോള്‍ഡ് ചെയിന്‍ സൗകര്യങ്ങള്‍, വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കും.
കേരളത്തില്‍ മത്സ്യബന്ധന തുറമുഖങ്ങളുടെ വിപുലീകരണം/നവീകരണം (7 എണ്ണം), നിലവിലുള്ള തുറമുഖങ്ങളുടെ അറ്റകുറ്റപ്പണി ഡ്രെഡ്ജിംഗ് (6 എണ്ണം), ഐസ് പ്ലാന്‍റുകള്‍/കോള്‍ഡ് സ്റ്റോറേജുകള്‍ സ്ഥാപിക്കല്‍ (16 എണ്ണം), മത്സ്യങ്ങളുടെ ഷെല്‍ഫ് ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗതാഗത വാഹനങ്ങള്‍ (468 എണ്ണം), മൊത്തവ്യാപാര മത്സ്യ മാര്‍ക്കറ്റുകള്‍ (2 എണ്ണം), ചില്ലറ വിപണി (5 എണ്ണം), മത്സ്യ കിയോസ്ക് (90 എണ്ണം), തത്സമയ മത്സ്യ വില്‍പ്പന കേന്ദ്രങ്ങള്‍ (77 എണ്ണം), മൂല്യവര്‍ദ്ധിത സംരംഭ യൂണിറ്റുകള്‍ (10 എണ്ണം) എന്നിവ അനുവദിച്ചതായും എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയെ, കേന്ദ്ര മന്ത്രി ലോകസഭയില്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us