/sathyam/media/media_files/2026/02/10/v-sivadasan-mp-2026-02-10-20-40-04.jpg)
ഡൽഹി:രാജ്യത്തെ പ്രമുഖ ആശുപത്രി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഡൽഹി എയിംസിലെ ആയിരക്കണക്കിന് രോഗികൾ കൊടും തണുപ്പത്ത് തെരുവോരങ്ങളിൽ കിടക്കേണ്ടി വരുന്ന ദയനീയമായ സാഹചര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കടുത്ത രോഗാവസ്ഥയിലുള്ളവർ പോലും പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ തെരുവിൽ കിടക്കുന്ന സ്ഥിതിയാണ്.
രാജ്യതലസ്ഥാനത്ത് കേന്ദ്രസർക്കാർ നേരിട്ട് നടത്തുന്ന ആശുപത്രിയിലെ അവസ്ഥയെപ്പറ്റി, കേന്ദ്ര ആരോഗ്യമന്ത്രായലയത്തോട് വി ശിവദാസൻ ചോദ്യമുന്നയിച്ചു.
ആയിരകണക്കിന് രോഗികൾ ചികിത്സ കിട്ടാതെ തെരുവിൽ കിടക്കുന്നത് സർക്കാരിന് അറിയാമോ എന്നും അതിശൈത്യമുള്ള സാഹചര്യങ്ങളിൽ പുറത്ത് കിടക്കുന്നവർ മരണപ്പെടുന്ന സാഹചര്യം വരെ ഉള്ളപ്പോൾ അതിനെ നേരിടാനുള്ള പ്രോട്ടോകോൾ, ആശുപത്രിയിലെ കിടക്കകൾ രോഗികൾ എന്നിവരുടെ എണ്ണവും കിടക്കകളുടെ കാര്യത്തിലുള്ള കടുത്ത ക്ഷാമവും ചോദ്യമായി ഉന്നയിച്ചു.
ലഭിച്ച മറുപടി ഞെട്ടിക്കുന്നതാണ്. 2024-25ൽ എയിംസ് ൽ ആകെയുള്ളത് വെറുംണ് 3657 കിടക്കകൾ ആണ്. എന്നാൽ മൊത്തം രോഗികളുടെ എണ്ണം 52 ലക്ഷത്തോളം ആണ്. ഇതിൽ 48,43,572 പേർ ഔട്ട് പേഷ്യന്റ്സ് ആണ്.
3,61,236 പേര് കിടപ്പുരോഗികൾ ആണ്. ലക്ഷകണക്കിന് പേരെ കിടക്ക നൽകാതെ തിരിച്ചയക്കുന്നുണ്ട് എന്നത് മറുപടിയിൽ നിന്ന് വ്യക്തമാണ്.
കഴിഞ്ഞ മൂന്നുവർഷം കൊണ്ട് വെറും 332 കിടക്കകൾ ആണ് വർധിച്ചത് . 10 ശതമാനം ആണ് കിടക്കകളുടെ എണ്ണത്തിലുള്ള വർധന. എന്നാൽ ഈ കാലയളവിൽ കിടപ്പുരോഗികളുടെ എണ്ണം 29 ശതമാനം വർധിച്ച് 2.8 ലക്ഷത്തിൽ നിന്നും 3.61 ലക്ഷമായി ഉയർന്നു. ഒപിഡി യും 42 ലക്ഷത്തിൽ നിന്നും 48 ലക്ഷമായി ഉയരുന്ന സാഹചര്യം ആണുള്ളത്.
ഡബിൾ എഞ്ചിൻ സർക്കാർ ഉള്ള ഡൽഹിയിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ തെരുവിൽ മരിക്കാൻ വിടുന്നതിനു എന്ത് ന്യായീകരണം ആണ് ബിജെപി സർക്കാരിന് പറയാനുള്ളത് എന്ന് വി ശിവദാസൻ ചോദിച്ചു.
നികുതിയായി ലഭിക്കുന്ന വരുമാനത്തിന്റെ സിംഹഭാഗവും കയ്യാളുന്ന കേന്ദ്രസർക്കാർ, സംസ്ഥാനങ്ങൾക് വിഹിതം നൽകുന്നില്ല . വളരെ തുച്ഛമായ തുകയാണ് ആരോഗ്യമേഖലയ്ക്ക് നീക്കി വെച്ചിട്ടുള്ളത്.
ഈ വർഷത്തെ ബജറ്റിലും , എയിംസ് നു വേണ്ടി നാമമാത്രമായ തുകയാണ് നീക്കിവെച്ചിട്ടുള്ളത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us