New Update
/sathyam/media/media_files/2026/02/10/img-2026-02-10-23-58-39.png)
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായി തെറ്റായതും അപകീർത്തികരമായതുമായ പ്രസ്താവനകൾ നടത്തിയതിന് മാധ്യമപ്രവർത്തകൻ രവി നായർക്ക് തടവ് ശിക്ഷ.
Advertisment
അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ ഗാന്ധിനഗറിലെ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു വർഷം തടവും പിഴയും ശിക്ഷ. കമ്പനിയുടെ വിശ്വാസ്യത തകർക്കാനായി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു എന്നതായിരുന്നു അദാനിയുടെ വാദം.
അപകീർത്തികരവുമായ പ്രസ്താവനകൾ അടങ്ങിയ ട്വീറ്റുകളുടെ ഒരു പരമ്പര രവി നായർ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (എഇഎൽ) സമർപ്പിച്ച പരാതിയെ തുടർന്നാണ് കേസ്.
രവി നായരുടെ പ്രസ്താവന പൊതുജനങ്ങളുടെയും നിക്ഷേപകരുടെയും കണ്ണിൽ കമ്പനിയുടെ വിശ്വാസ്യതയെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us