ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം നിർബന്ധം, എഴുന്നേറ്റുനിൽക്കണം; മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം

പത്മ പുരസ്‌കാരങ്ങൾ പോലുള്ള സിവിലിയൻ അവാർഡ് ദാന ചടങ്ങുകളിലും, രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റെല്ലാ പരിപാടികളിലും, വരുമ്പോഴും പോകുമ്പോഴും വന്ദേമാതരം ആലപിക്കണം.

New Update
1001652069

ന്യൂഡൽഹി: എല്ലാ സർക്കാർ പരിപാടികളിലും, സ്കൂളുകളിലും ദേശീയ ഗാനത്തിന് മുമ്പ് 'വന്ദേമാതരം' ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ്.

Advertisment

വന്ദേ മാതരം ചൊല്ലുമ്പോൾ എല്ലാവരും എഴുന്നേറ്റുനിൽക്കണമെന്നും ഉത്തരവിൽ പറയുന്നു.

 ദേശീയ ഗാനത്തിന് തുല്യമായ വ്യവസ്ഥകളാണ് വന്ദേ മാതരത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്.

ദേശീയ പതാക ഉയർത്തൽ, രാഷ്ട്രപതിയുടെ പ്രസംഗങ്ങൾക്കും രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനും മുമ്പും ശേഷവും, ഗവർണർമാരുടെ വരവിനും പ്രസംഗങ്ങൾക്കും മുമ്പും ശേഷവും തുടങ്ങി നിരവധി ഔദ്യോഗിക അവസരങ്ങളിൽ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളുള്ള 3 മിനിറ്റും 10 സെക്കൻഡും ദൈർഘ്യമുള്ള ഒരു പതിപ്പ് വായിക്കുകയോ ആലപിക്കുകയോ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവിൽ പറയുന്നു.

പത്മ പുരസ്‌കാരങ്ങൾ പോലുള്ള സിവിലിയൻ അവാർഡ് ദാന ചടങ്ങുകളിലും, രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റെല്ലാ പരിപാടികളിലും, വരുമ്പോഴും പോകുമ്പോഴും വന്ദേമാതരം ആലപിക്കണം.

സിനിമാ തിയേറ്ററുകൾ പോലുള്ള പൊതു ഇടങ്ങളിലും ആലപിക്കണം, പക്ഷെ ഈ സാഹചര്യത്തിൽ എഴുന്നേറ്റു നിൽക്കുന്നത് നിർബന്ധമല്ല.

വന്ദേ മാതരത്തിന്റെ മുഴുവൻ വരികളും ചൊല്ലണമെന്നും ഉത്തരവിലുണ്ട്.

 ഏതെങ്കിലും വിധത്തിൽ വന്ദേ മാതരത്തിനോട് അനാദരവ് കാട്ടിയാൽ മൂന്ന് വർഷം തടവായിരിക്കും ശിക്ഷ

Advertisment