രാജ്യത്ത് തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് ; കേരളത്തിൽ ബന്ദിൻ്റെ പ്രതീതി. ലേബർ കോഡുകളുടെ പ്രത്യാഘാതങ്ങളും അവ പിൻവലിക്കേണ്ടതിന്റെ ആവശ്യകതയും മറ്റെല്ലാ സഭാനടപടികളും നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എ എ റഹീം എംപി ചട്ടം 267 പ്രകാരം രാജ്യസഭ ചെയർമാന് നോട്ടീസ് നൽകി

ഭരണഘടന ഉറപ്പ് വരുത്തുന്ന സംഘടനാ സ്വാതന്ത്രം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങളെ പോലും ഇല്ലാതാകാൻ അതിലൂടെ ശ്രമിക്കുന്നുവെന്ന് സി പി എം രാജ്യസഭാംഗം ചൂണ്ടിക്കാട്ടി

New Update
images

ഡൽഹി: ലേബർ കോഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബി എം എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ രാജ്യ വ്യാപകമായി പണിമുടക്കുകയാണ്.

Advertisment

ഇടത് പക്ഷ പാർട്ടികൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടത് പക്ഷം അധികാരത്തിലിരിക്കുന്ന കേരളത്തിൽ ബന്ദിൻ്റെ പ്രതീതിയാണ് പണിമുടക്ക് സൃഷ്ട്ടിച്ചത്.

തൊഴിലാളികളുടെ കാലങ്ങളായുള്ള പോരാട്ടത്തിൻ്റെ ഭാഗമായി നേടിയെടുത്ത അവകാശങ്ങളാണ് ലേബർ കോഡുകളിലൂടെ കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നത് എന്ന് എഎ റഹിം എം പി ചൂണ്ടിക്കാട്ടി.

ഭരണഘടന ഉറപ്പ് വരുത്തുന്ന സംഘടനാ സ്വാതന്ത്രം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങളെ പോലും ഇല്ലാതാകാൻ അതിലൂടെ ശ്രമിക്കുന്നുവെന്ന് സി പി എം രാജ്യസഭാംഗം ചൂണ്ടിക്കാട്ടി.

തൊഴിലാളി വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ലേബർ കോഡുകളുടെ പ്രത്യാഘാതങ്ങളും അവ പിൻവലിക്കേണ്ടതിന്റെ ആവശ്യകതയും മറ്റെല്ലാ സഭാനടപടികളും നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എ എ റഹീം എംപി ചട്ടം 267 പ്രകാരം രാജ്യസഭ ചെയർമാന് നോട്ടീസ് നൽകി.

Advertisment