New Update
/sathyam/media/media_files/2026/02/12/img24-2026-02-12-23-15-58.png)
ന്യുഡൽഹി:കേരളത്തിന് അനുവദിച്ച ഇഎസ്‌ഐ മെഡിക്കൽ കോളജ് സംസ്ഥാന സർക്കാർ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയിലെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൺസൂഖ് മണ്ഡവ്യ.
Advertisment
തൊഴിലാളികൾക്കായുള്ള മെഡിക്കൽ കോളജ് ആരംഭിക്കാൻ അവസരം നൽകാത്ത സംസ്ഥാനത്തിന് തൊഴിലാളി അവകാശങ്ങളെ കുറിച്ച് സംസാരിക്കാൻ അർഹതയില്ലെന്നും മന്ത്രി ലോക്‌സഭയിൽ പറഞ്ഞു.
കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
300 പേർക്ക് തൊഴിൽ സാധ്യതയുണ്ടായിരുന്ന മെഡിക്കൽ കോളേജിനാണ് സംസ്ഥാന സർക്കാർ എസ്സൻഷ്യലിറ്റി സർട്ടിഫിക്കറ്റ് നൽകാഞ്ഞത്. നാഷണൽ മെഡിക്കൽ കമ്മീഷന് അപേക്ഷ നൽകാൻ സർട്ടിഫിക്കറ്റ് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us