New Update
/sathyam/media/media_files/2025/05/05/7NTnpHTeLLC7ThPIqtXq.jpg)
ന്യുഡൽഹി: പാർലമെന്റ് സമ്മേളനം നടത്തിക്കൊണ്ടു പോകാൻ സർക്കാരിന് താല്പര്യമില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി. ചില വാക്കുകൾ പാർലമെന്റിൽ പ്രയോഗിക്കാൻ പാടില്ലെന്നായി.
Advertisment
ഇന്ത്യ- യു എസ് കരാർ, എപ്സ്റ്റീൻ എന്നിവയെ കുറിച്ച് സംസാരിക്കാൻ പാടില്ല.
പാർലമെന്റ് അംഗങ്ങളെ പോലും കേന്ദ്രത്തിന് വിശ്വാസമില്ലെന്നും പ്രതിപക്ഷവുമായി ഒരു സഹകരണത്തിനും കേന്ദ്രം തയ്യാറാകുന്നില്ലെന്നും എംപി പറഞ്ഞു.
ബജറ്റ് കാൽ കാശിനു കൊള്ളില്ലെന്ന് കാര്യം കേന്ദ്രത്തിന് മനസ്സിലായെന്നും എംപി പ്രതികരിച്ചു.
അടുത്ത ഘട്ടം വകുപ്പുകൾ വെച്ചുള്ള ചർച്ചകളാണ്.
വാണിജ്യം വിദേശകാര്യം ഗ്രാമീണം എന്നീ വിഷയങ്ങൾ ചർച്ചചെയ്യാൻ പ്രതിപക്ഷം ആവശ്യപ്പെട്ടുവെന്നും എന്നാൽ, കേന്ദ്രം അതിന് തയ്യാറായില്ലെന്നും എംപി ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us