/sathyam/media/media_files/RbHmvpAKHh1k2fcvJCVS.jpg)
ലഖ്‌നൗ: ഡൽഹി ഗ്യാസ് ചേംബറായെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ അന്തംവിട്ട് ബിജെപി.
വിഷയം എടുത്തിട്ട് എഎപിയും കോണ്‍ഗ്രസും രംഗത്ത് എത്തുക കൂടി ചെയ്തതോടെ പ്രതിരോധത്തി ലായിരിക്കുകയാണ് ബിജെപി നേതൃത്വം.
ഡൽഹിയിലെയും ഉത്തര്‍പ്രദേശിലേയും വായു ഗുണനിലവാരത്തെ സംബന്ധിച്ച് ഗൊരഖ്പുരിൽ സംസാരിക്കവേയായിരുന്നു ബിജെപിയെ വെട്ടിലാക്കിയുള്ള യോഗി ആദിത്യനാഥിന്റെ പരാമര്‍ശങ്ങള്‍.
ഇന്നത്തെ ഏറ്റവും വലിയ ആഗോള വെല്ലുവിളികളിലൊന്ന് പരിസ്ഥിതി നശീകരണമാണ്.
യുപിയിൽ പരിസ്ഥിതി മലിനീകിരണമില്ല. രോഗങ്ങളില്ല, വായു നിവാരം മികച്ചതാണ്. എന്നാൽ ഡല്‍ഹി ഗ്യാസ് ചേമ്പറായി എന്നായിരുന്നു യോഗിയുടെ പരാമർശം.
അതേസമയം യോഗിയുടെ പ്രസ്താവന ഏറ്റു പിടിച്ചിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും.
ബിജെപി സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ യോഗി തന്നെ അതിനെ തുറന്നുകാട്ടുകയാണ് എന്നായിരുന്നു ആം ആദ്മി പാർട്ടിയുടെ പ്രതികരണം.
യുപി മുഖ്യമന്ത്രി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് സർട്ടിഫിക്കറ്റ് നൽകിയെന്ന് ആംആദ്മി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഡല്‍ഹിയിലെ ഡബിൾ എഞ്ചിൻ സർക്കാറിനെ കുറിച്ച് ഇതിൽ കൂടുതൽ എന്ത് പറായാനാണെന്നായിരുന്നു കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാറ്റെയുടെ പരിഹാസം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us