എഐ ഇംപാക്ട് സമ്മിറ്റ് 2026 : വൻ തട്ടിപ്പുമായി ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റി. ചൈനയിൽ നിന്നും നിർമ്മിച്ച 'റോബോട്ടിക് ഡോഗ്' ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചതാണെന്ന് വരുത്തിത്തീർത്ത് സർവകലാശാല. സർവകലാശാലയുടെ കള്ളത്തരം കയ്യോടെ പൊക്കി സോഷ്യൽ മീഡിയ.  എക്സ്പോയിൽ നിന്ന് ഉടൻ തന്നെ ഒഴിഞ്ഞുപോകാന്‍ സർവകലാശാലയോട് നിർദ്ദേശിച്ച് അധികൃതർ

സംഭവത്തിൽ വിശദീകരണം തേടിക്കൊണ്ട് സർവകലാശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്  അയച്ചിട്ടുണ്ട്.

New Update
img(58)

ന്യൂഡൽഹി: ഇന്ത്യയിൽ വച്ച് നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റ് 2026-ൽ ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റി തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നേട്ടമായി അവതരിപ്പിച്ച 'റോബോട്ടിക് ഡോഗ്' വിവാദമായതിനു പിന്നാലെ നടപടിയെടുത്ത് കേന്ദ്ര സർക്കാർ. 

Advertisment

ഇത് ചൈനയിൽ നിർമ്മിച്ച ഒരു വാണിജ്യ ഉൽപ്പന്നമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ തിരിച്ചറിഞ്ഞതോടെയാണ് സർവകലാശാലയുടെ കള്ളത്തരം വെളിച്ചത്ത് വന്നത് .

തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിക്കാൻ ശ്രമിച്ച സർവകലാശാലയ്ക്കെതിരെ സർക്കാർ കർശന നടപടിയെടുക്കുകയായിരുന്നു.

എഐ സമ്മിറ്റ് എക്സ്പോയിൽ നിന്ന് ഉടൻ തന്നെ ഒഴിഞ്ഞുപോകാന്‍ സർവകലാശാലയോട് നിർദ്ദേശിച്ചതായി അധികൃതർ വ്യക്തമാക്കി.

ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത സാങ്കേതികവിദ്യ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചതാണെന്ന് വരുത്തിത്തീർത്തത് വലിയ രീതിയിലുള്ള "തെറ്റിദ്ധരിപ്പിക്കൽ" ആണെന്നും ഇത് രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നും അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ വിശദീകരണം തേടിക്കൊണ്ട് സർവകലാശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്  അയച്ചിട്ടുണ്ട്.

Advertisment