/sathyam/media/media_files/2026/02/19/1001671138-2026-02-19-09-51-00.jpg)
ഡൽഹി : രാജ്യത്ത് ഏറ്റവും കൂടുതൽ പോലീസ് ഏറ്റുമുട്ടൽ കൊല നടക്കുന്ന സംസ്ഥാനമായി പഞ്ചാബ് മാറിയിരിക്കുന്നു.
2022 ൽ ആം ആദ്മി പാർട്ടി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം നടന്നത് 324 പോലിസ് ഏറ്റുമുട്ടലുകളാണ് .
ഏറ്റുമുട്ടലുകളിൽ 24 പേരാണ് കൊല്ലപ്പെട്ടത് . 515 പേർ അറസ്റ്റിലായി. അറസ്റ്റിലായ 515 ഗുണ്ടകളിൽ 319 പേർക്കും വെടിയേറ്റു എന്നതും എടുത്ത് പറയേണ്ടതാണ് .
2025 നവംബർ മുതൽ 2026 ജനുവരി വരെ മൂന്ന് മാസങ്ങളിൽ നടന്നത് 34 ഏറ്റുമുട്ടലുകളാണ്.
മൂന്നു മാസത്തിനിടെ 5 പേർ കൊല്ലപ്പെട്ടപ്പോൾ 45 പേർക്ക് പരുക്കേറ്റു.
ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ പഞ്ചാബിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.
എന്നാൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അയച്ച നോട്ടീസിന് രണ്ടുമാസമായിട്ടും പഞ്ചാബ് സർക്കാർ മറുപടി നൽകിയില്ല .
പഞ്ചാബിൽ ലഹരി - ഗുണ്ടാ മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യുമെന്ന നിലപാടാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us