രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് പങ്ക് വെയ്ക്കരുത്. സർക്കാർ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. കരസിന് മുൻ മേധാവി ജനറൽ എം എം നർവെണെയും പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി

ഔദ്യോഗികമായി ലഭിച്ച വിവരങ്ങളും രേഖകളും സംരക്ഷിക്കേണ്ടത് എല്ലാ സർക്കാർ ജീവനക്കാരുടെയും കടമ എന്ന് സർക്കുലറിൽ പറയുന്നു .

New Update
media11

ഡൽഹി : സർക്കാർ ജീവനക്കാർ രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവയ്ക്കരുതെന്ന് സർക്കുലർ. 

Advertisment

രഹസ്യ വിവരങ്ങൾ പങ്കുവെച്ചാൽ, ഔദ്യോഗിക രഹസ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ നൽകിയ സർക്കുലറിൽ പറയുന്നു.

 സർക്കാർ ജീവനക്കാർക്കുള്ള മുന്നറിയിപ്പ് തന്നെയാണ് കേന്ദ്ര സർക്കാർ സർക്കുലറിലൂടെ നൽകിയിരിക്കുന്നത്.

ഔദ്യോഗികമായി ലഭിച്ച വിവരങ്ങളും രേഖകളും സംരക്ഷിക്കേണ്ടത് എല്ലാ സർക്കാർ ജീവനക്കാരുടെയും കടമ എന്ന് സർക്കുലറിൽ പറയുന്നു .

സർക്കാരിന് നാണക്കേടുണ്ടാക്കു ന്നതിനൊപ്പം, ദേശീയ താൽപ്പര്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകാൻ സാധ്യതയുള്ള, രഹസ്യ വിവരങ്ങൾ ചോർന്നു എന്നു 3 പേജുകളുള്ള സർക്കുലറിൽ എടുത്ത് പറയുന്നു .

അർദ്ധ സൈനിക വിഭാഗങ്ങൾ ഉൾപ്പെടെ മുഴുവൻ സർക്കാർ വകുപ്പുകൾക്കും കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട സർക്കുലർ അയച്ചു.

കരസേനാ മുൻ മേധാവി ജനറൽ എം എം നർവെനെയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കമെന്നാണ് വിവരം .

പബ്ലിഷ് ചെയ്യാത്ത പുസ്തകം എങ്ങനെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കിട്ടി എന്ന ചോദ്യം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായി

Advertisment