പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി. മെയ് അഞ്ചു മുതൽ സുപ്രീംകോടതി അന്തിമവാദം കേൾക്കും

മുസ്ലിം ലീഗ് ഉൾപ്പെടെ സമർപ്പിച്ച 250-ഓളം ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. മെയ് 5 മുതൽ തുടർച്ചയായി വാദം കേൾക്കാനാണ് കോടതിയുടെ തീരുമാനം.

New Update
Untitled

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ മെയ് അഞ്ചു മുതൽ സുപ്രീംകോടതി അന്തിമവാദം കേൾക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ച് വിശദമായ വാദത്തിനുള്ള തീയതികൾ പ്രഖ്യാപിച്ചത്.

Advertisment

മുസ്ലിം ലീഗ് ഉൾപ്പെടെ സമർപ്പിച്ച 250-ഓളം ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. മെയ് 5 മുതൽ തുടർച്ചയായി വാദം കേൾക്കാനാണ് കോടതിയുടെ തീരുമാനം. മെയ് 5, 6 തീയതികളിൽ ഹർജിക്കാരുടെ വാദം കേൾക്കും. മെയ് 7-ന് കേന്ദ്ര സർക്കാരിന്റെ മറുപടി വാദവും മെയ് 12-ന് മറുപടി വാദങ്ങൾക്ക് മേലുള്ള പ്രതികരണങ്ങളും നടക്കും.


ഇതോടെ മെയ് 12-ന് വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റാനാണ് ബെഞ്ചിന്റെ തീരുമാനം. അസം, ത്രിപുര എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക ഹർജികൾ മറ്റ് സംസ്ഥാനങ്ങളിലെ ഹർജികൾക്ക് ശേഷം പ്രത്യേകമായി പരിഗണിക്കും.


അസമിലെ പൗരത്വത്തിനുള്ള കട്ട് ഓഫ് തീയതി വ്യത്യസ്തമായതിനാലാണ് ഈ മാറ്റം. കേസിൽ നാല് ആഴ്ചയ്ക്കകം കൂടുതൽ രേഖകളോ രേഖാമൂലമുള്ള വാദങ്ങളോ ഉണ്ടെങ്കിൽ സമർപ്പിക്കാൻ കക്ഷികൾക്ക് കോടതി നിർദ്ദേശം നൽകി.

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. കഴിഞ്ഞ ആറ് വർഷമായി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ കേസിൽ മെയ് മാസത്തോടെ നിർണ്ണായകമായ വിധി ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

Advertisment