ബാബരി മസ്ജിദ് എന്ന പേരില്‍ രാജ്യത്ത് ഒരിടത്തും പള്ളി നിര്‍മിക്കരുതെന്ന ആവശ്യം തള്ളി സുപ്രിംകോടതി. മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ രാജ്യത്ത് അധിനിവേശം നടത്തിയ ആളാണെന്ന് ഹർജിക്കാരന്‍

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്

New Update
Supreme Court halts IAF's release of officer involved in Op Sindoor from service

ന്യൂഡല്‍ഹി: ബാബറിന്റെ പേരിലോ ബാബരി മസ്ജിദ് എന്ന പേരിലോ രാജ്യത്ത് എവിടെയെങ്കിലും പള്ളി നിര്‍മിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി സുപ്രിം കോടതി തള്ളി.

Advertisment

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്.

മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ രാജ്യത്ത് അധിനിവേശം നടത്തിയ ആളാണെന്നും ഹിന്ദുക്കളെ അടിമകളെന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നും ഹരജിക്കാരന്‍ വാദിച്ചു.

ബാബറിന്റെ പേരില്‍ രാജ്യത്ത് എവിടെയെങ്കിലും പള്ളി നിര്‍മിക്കുക യാണെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടു.

 എന്നാല്‍, ഹരജി പരിഗണിക്കുന്നതില്‍ കോടതി വിമുഖത പ്രകടിപ്പിച്ചതോടെ പിന്‍വലിക്കാമെന്ന് ഹരജിക്കാരന്‍ അറിയിച്ചു. ഇതോടെ കോടതി ഹരജി പിന്‍വലിക്കാന്‍ അനുവദിച്ചുകൊണ്ട് തള്ളുകയായിരുന്നു.

Advertisment