കുനോ ദേശീയപാർക്കിൽ ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റ ​ഗാമിനി വീണ്ടും മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മൂന്ന് വർഷത്തിനിടെ രണ്ടാം തവണയാണ് ​ഗാമിനി പ്രസവിക്കുന്നത്. ഇതോടെ ഇന്ത്യയിലെ മൊത്തം ചീറ്റപ്പുലികളുടെ എണ്ണം 38 ആയി ഉയർന്നു

ഇന്ത്യയിൽ ജനിച്ച ചീറ്റ കുഞ്ഞുങ്ങളുടെ എണ്ണം 27 ആയി ഉയർന്നു. ഇന്ത്യൻ മണ്ണിൽ ഒമ്പതാമത്തെ തവണയാണ് ചീറ്റ പ്രസവിക്കുന്നത്. ചീറ്റകൾ പൊരുത്തപ്പെടുക മാത്രമല്ല, പുതിയ ആവാസ വ്യവസ്ഥയിൽ വിജയകരമായി പ്രജനനം നടത്തുകയും ചെയ്യുന്നു എന്നതിന്റെ ഒരു പ്രധാന സൂചനയാണിതെന്ന് അധികൃതർ പറഞ്ഞു.

New Update
img(75)

ന്യൂഡൽഹി: കുനോ ദേശീയപാർക്കിൽ ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റ ​ഗാമിനി വീണ്ടും മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മൂന്ന് വർഷത്തിനിടെ രണ്ടാം തവണയാണ് ​ഗാമിനി പ്രസവിക്കുന്നത്. 

Advertisment

ഇതോടെ ഇന്ത്യയിലെ മൊത്തം ചീറ്റപ്പുലികളുടെ എണ്ണം 38 ആയി ഉയർന്നു. പ്രോജക്ട് ചീറ്റയ്ക്ക് കീഴിൽ ഇന്ത്യയിലേക്ക് മാറ്റി പാർപ്പിച്ച ദക്ഷിണാഫ്രിക്കൻ ചീറ്റകളിലൊന്നാണ് ​ഗാമിനി. 