ഡൽഹി ജെഎൻയുവിൽ സംഘർഷം; വിസിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് നേരെ കല്ലേറ്

വൈസ് ചാൻസലറുടെ രാജി ആവശ്യത്തെ പിന്തുണയ്ക്കണമെന്ന് രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാർഥി സംഘടനകളോടും യൂണിയനുകളോടും സർവകലാശാലകളോടും ജെഎൻയു വിദ്യാർഥി യൂണിയൻ ആവശ്യപ്പെട്ടു.

New Update
JNU Students’ Union Elections suspended indefinitely due to violence, vandalism at EC office

ഡൽഹി: ഡൽഹി ജെഎൻയുവിൽ ജാതി അധിക്ഷേപത്തിൽ വിസിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് നേരെ കല്ലേറ്. സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പുലർച്ചെ മൂന്ന് മണി മുതലാണ് കല്ലേറുണ്ടായത്. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.

Advertisment

കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകരാണെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. ഡൽഹി പൊലീസ് കല്ലേറ് തടഞ്ഞില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. പൊലീസ് കാമ്പസിനകത്ത് തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

യുജിസി ചട്ടങ്ങളുമായി ബന്ധപ്പെട്ട പോഡ്‌കാസ്റ്റിനിടെയാണ് വൈസ് ചാൻസലര്‍ ശാന്തിശ്രീ ദുലിപുഠി പണ്ഡിറ്റിന്‍റെ വിവാദ പ്രസ്താവന.

 ഫെബ്രുവരി 16ന് പുറത്തിറങ്ങിയ പോഡ്‌കാസ്റ്റിലെ പ്രസ്‌താവനകൾ ജാതീയമായതും സർവകലാശാലയുടെ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്നും വിദ്യാർഥി യൂണിയൻ പറഞ്ഞു. വൈസ് ചാൻസലറുടെ രാജി ആവശ്യത്തെ പിന്തുണയ്ക്കണമെന്ന് രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാർഥി സംഘടനകളോടും യൂണിയനുകളോടും സർവകലാശാലകളോടും ജെഎൻയു വിദ്യാർഥി യൂണിയൻ ആവശ്യപ്പെട്ടു.

Advertisment