New Update
/sathyam/media/media_files/2026/02/28/indian-foreign-minister-2026-02-28-22-06-46.jpg)
ന്യൂഡല്‍ഹി: ഇറാനിലെയും ഗള്‍ഫ് മേഖലയിലെയും സംഘര്‍ഷ സാഹചര്യങ്ങളില്‍ ഇന്ത്യ അങ്ങേയറ്റം ആശങ്ക പ്രകടിപ്പിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
Advertisment
എല്ലാവരും നിയന്ത്രണം പാലിക്കണമെന്നും സംഘര്‍ഷം വര്‍ധിക്കുന്നത് ഒഴിവാക്കണമെന്നും സാധാരണക്കാരുടെ സുരക്ഷക്ക് മുന്‍ഗണന നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
സംഘര്‍ഷം ഒഴിവാക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ചര്‍ച്ചയുടെയും നയതന്ത്രത്തിന്റെയും മാര്‍ഗങ്ങള്‍ സ്വീകരിക്കണം. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും അഖണ്ഡതയും ബഹുമാനിക്കപ്പെടണമെന്നും ഇന്ത്യ പറഞ്ഞു.
മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുമായി ബന്ധപ്പെടുന്നുണ്ടെന്നും ജാഗ്രതയോടെയിരിക്കാനും സുരക്ഷാ മുന്നറിയിപ്പുകള്‍ അനുസരിക്കാനും നിര്‍ദേശം നല്‍കിയെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us