/sathyam/media/media_files/2026/03/02/img29-2026-03-02-00-27-36.jpg)
ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ അടച്ചിട്ട ബിരിയാണി കടയിലെ ഫ്രീസറിനുള്ളിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ജിസിആർജിസി കോളജ് ഗേറ്റിന് എതിർവശത്തുള്ള ബിരിയാണി കടയിലാണ് അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ നാല് ദിവസമായി ഔട്ട്‌ലെറ്റ് അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും ഉടമ നഗരത്തിന് പുറത്തായിരുന്നുവെന്നും പൊലീസ് പറയുന്നു. പിതാവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനായാണ് ഉടമ ഷാനി റാവത്ത് കട അടച്ചിട്ട് പോയത്.
തിരിച്ചെത്തി കട തുറന്നപ്പോൾ, ഡീപ് ഫ്രീസറിനുള്ളിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മരിച്ചയാളുടെ ശരീരത്തിൽ ബാഹ്യ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണെന്നും എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു. മുൻകരുതൽ എന്ന നിലയിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us