'ജൂത ജനതയ്ക്കൊപ്പം നിന്നതിന് നന്ദി'. പ്രധാനമന്ത്രി മോദിയെ വിളിച്ച് നെതന്യാഹു, വെടിനിർത്തലിന് ആഹ്വാനം ചെയ്ത് നരേന്ദ്ര മോദി

ഇന്ത്യൻ ജനതയുടെ സൗഹൃദം ഇസ്രായേൽ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അവരോട് വലിയ ബഹുമാനമുണ്ടെന്നും നെതന്യാഹു പറഞ്ഞു.

New Update
pfbcnkv8_modi-netanyahu_625x300_26_February_26

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. 

Advertisment

ഇറാന്റെ മിസൈൽ ആക്രമണമേറ്റ ഇസ്രായേലിലെ ഒരു പ്രദേശം സന്ദർശിക്കവെയാണ് നെതന്യാഹു മോദിയുമായുള്ള സംഭാഷണത്തെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'വലിയ സുഹൃത്ത്' എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഇസ്രായേലിനും ജൂത ജനതയ്ക്കും ഒപ്പം നിൽക്കുന്നതിന് അദ്ദേഹം മോദിയോട് വ്യക്തിപരമായി നന്ദി അറിയിച്ചു.

ഇന്ത്യൻ ജനതയുടെ സൗഹൃദം ഇസ്രായേൽ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അവരോട് വലിയ ബഹുമാനമുണ്ടെന്നും നെതന്യാഹു പറഞ്ഞു.

നരേന്ദ്ര മോദിയുമായി ദീർഘനേരം സംസാരിച്ചതായും മറ്റു പ്രാദേശിക നേതാക്കളുമായും ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 നേരത്തെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ സംഭാഷണത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ പ്രധാന ആശങ്കകൾ അദ്ദേഹം നെതന്യാഹുവിനെ അറിയിച്ചു.

യുദ്ധസാഹചര്യത്തിൽ സാധാരണക്കാരുടെ ജീവന് ഭീഷണിയുണ്ടാകരുതെന്നും അവരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും മോദി ആവശ്യപ്പെട്ടു.

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സൈനിക നീക്കങ്ങൾ എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ആവർത്തിച്ചു.

പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആഗോളതലത്തിൽ സ്വാധീനമുള്ള നേതാവ് എന്ന നിലയിൽ ഇന്ത്യയുടെ നിലപാടിനെ ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.

Advertisment