'ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല'. രൂക്ഷമായി വിമര്‍ശിച്ച് സോണിയ ഗാന്ധി

ബജറ്റ് സെഷനിലെ രണ്ടാംഘട്ട ചർച്ചക്കായി പാർലമെന്റ് ചേരുമ്പോൾ ഇന്ത്യയുടെ 'അസ്വസ്ഥപ്പെടുത്തുന്ന നിശബ്ദത' ചർച്ച ചെയ്യണമെന്ന് സോണിയ ആവശ്യപ്പെട്ടു. 

New Update
sonia gandhi

ഡൽഹി: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിച്ചതിനെ ഇന്ത്യ അപലപിക്കാത്തതിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി. 

Advertisment

ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ലെന്നും പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ കൊലപ്പെടുത്തിയത് കടന്നുകയറ്റമായി കാണണമെന്നും 'ഇന്ത്യൻ എക്‌സ്പ്രസി'ലെ ലേഖനത്തിൽ സോണിയ പറഞ്ഞു. ഇന്ത്യയുടെ വിദേശനയത്തിന്റെ ദിശയെ കുറിച്ചും വിശ്വാസ്യതയെ കുറിച്ചും സോണിയ സംശയങ്ങൾ ഉയർത്തുകയും ചെയ്തു.

ബജറ്റ് സെഷനിലെ രണ്ടാംഘട്ട ചർച്ചക്കായി പാർലമെന്റ് ചേരുമ്പോൾ ഇന്ത്യയുടെ 'അസ്വസ്ഥപ്പെടുത്തുന്ന നിശബ്ദത' ചർച്ച ചെയ്യണമെന്ന് സോണിയ ആവശ്യപ്പെട്ടു. 

'പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഇസ്രായേൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് മാർച്ച് ഒന്നിന് ഇറാൻ സ്ഥിരീകരിച്ചു. ചർച്ചകൾ നടന്നുകൊണ്ടിരിക്കെ അധികാരത്തിലുള്ള ഒരു രാഷ്ട്രത്തലവനെ കൊലപ്പെടുത്തിയത് അന്താരാഷ്ട്ര ബന്ധങ്ങളിൽ വലിയൊരു വിള്ളൽ വീഴ്ത്തുന്നു. 

അതിന്റെ ഞെട്ടലിനപ്പുറം നിൽക്കുകയാണ് ഇന്ത്യയുടെ നിശബ്ദത. തുടക്കത്തിൽ, യുഎസ്-ഇസ്രായേൽ ആക്രമണത്തെ അവഗണിച്ച പ്രധാനമന്ത്രി, യുഎഇയിലെ ഇറാന്റെ പ്രതികാര ആക്രമണത്തെ അപലപിക്കുന്നതിലേക്ക് ഒതുങ്ങി' -സോണിയ ഗാന്ധി ലേഖനത്തിൽ പറഞ്ഞു.  

Advertisment