/sathyam/media/media_files/2026/03/04/putin-modi-2026-03-04-01-20-29.png)
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം കാരണം എണ്ണ വിതരണം തടസ്സപ്പെട്ടാൽ ഇന്ത്യയെ സഹായിക്കാൻ തയ്യാറാണെന്ന് റഷ്യ.
അമേരിക്ക-ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാവുകയും ലോകത്തെ പ്രധാന എണ്ണവ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ​ഗതാ​ഗതം തടസ്സപ്പെടുമോ എന്ന ആശങ്കയും ഉയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുമായി സഹകരിക്കാൻ റഷ്യ സന്നദ്ധത അറിയച്ചിരിക്കുന്നത്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഏകദേശം ആറ് മുതൽ എട്ട് ആഴ്ച വരെ രാജ്യത്തെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഇന്ധന ശേഖരം ഇന്ത്യയുടെ കൈവശമുണ്ട്.
രാജ്യത്ത് ഇന്ധനവില വർധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ആഗോള വിപണിയിൽ എണ്ണവില ഉയരുന്നതും വിതരണം തടസ്സപ്പെടുന്നതും നേരിടാൻ ഇന്ത്യ മുൻകരുതൽ എടുക്കുന്നുണ്ടെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തിൽ ഇന്ധന വിതരണത്തിൽ റഷ്യ നൽകുന്ന പിന്തുണ ഇന്ത്യയുടെ ഊർജ്ജ മേഖലയ്ക്ക് വലിയ ആശ്വാസമാകും.
പെട്ടെന്നുണ്ടാകുന്ന തടസ്സങ്ങളെ നേരിടാൻ ആവശ്യമായ 'ബഫർ സ്റ്റോക്ക്' (അധിക ശേഖരം) നിലവിൽ ലഭ്യമാണ്. സ്റ്റോക്ക് നിരന്തരം പരിശോധിക്കുന്നുണ്ട്. അതിനാൽ പശ്ചിമേഷ്യയിൽ നിന്നുണ്ടാകുന്ന ഹ്രസ്വകാല തടസങ്ങൾ നേരിടാൻ കഴിയുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us