/sathyam/media/media_files/2026/03/04/benny-bahanan-k-sudhakaran-adoor-prakash-shafi-parambil-2026-03-04-16-18-10.jpg)
ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുമതിക്കായി ഹൈക്കമാന്‍റില്‍ സമ്മര്‍ദ്ദവുമായി രംഗത്തിറങ്ങി 4 എംപിമാര്‍.
കെ സുധാകരന്‍, അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍, ബെന്നി ബഹനാന്‍ എന്നിവരാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിക്കണമെന്ന ശക്തമായ സമ്മര്‍ദ്ദവുമായി രംഗത്തുള്ളത്.
നാലുപേരും രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന ഖാര്‍ഗെയും അടക്കമുള്ള നേതാക്കളില്‍ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. കെസി വേണുഗോപാലുമായും ഈ എംപിമാര്‍ നിരന്തര സമ്മര്‍ദ്ദത്തിലാണ്.
/filters:format(webp)/sathyam/media/media_files/2025/05/06/mMNYSNiFdqQbxjtdy7F1.jpg)
കെ സുധാകരനും അടൂര്‍ പ്രകാശും ഈഴവ കാര്‍ഡിറക്കിയാണ് സമ്മര്‍ദ്ദം ശക്തമാക്കിയത്. സുധാകരന്‍റെ ലക്ഷ്യം മുഖ്യമന്ത്രി പദവികൂടിയാണ്. ഈഴവ മുഖ്യമന്ത്രിയായി തന്നെ അവതരിപ്പിച്ചാല്‍ ഈഴവ വോട്ടുകള്‍ പരമാവധി സമാഹരിക്കാന്‍ കഴിയുമെന്നും മലബാര്‍ മേഖലയില്‍ സീറ്റെണ്ണം വര്‍ധിപ്പിച്ച് ഇടതുപക്ഷത്തിന് വെല്ലുവിളി ആകാന്‍ കഴിയുമെന്നുമാണ് സുധാകരന്‍റെ അവകാശവാദം.
മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ലക്ഷ്യം വയ്ക്കുന്നവരുടെ എണ്ണം കേരളത്തില്‍ തന്നെ കൂടുതലായതിനാല്‍ സുധാകരന്‍റെ ആഗ്രഹം മുളയിലെ നുള്ളുകയാണ് കോണ്‍ഗ്രസ്.
/filters:format(webp)/sathyam/media/media_files/dBjiuk3vjvg01jkdOapB.jpg)
സംസ്ഥാന കോണ്‍ഗ്രസില്‍ ഈഴവ പ്രാതിനിധ്യം കുറവാണെന്നും 'സര്‍വ്വലോക ഈഴവനായ' തന്നെ രംഗത്തിറക്കിയില്ലെങ്കില്‍ 'നടേശകോപം' ഉള്‍പ്പെടെ യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് അടൂര്‍ പ്രകാശിന്‍റെ വാദം.
കോണ്‍ഗ്രസിലെ തലമുതിര്‍ന്ന ഈഴവ നേതാവ് കെ ബാബു വിരമിക്കുക കൂടി ചെയ്തതോടെ തന്‍റെ സാന്നിധ്യം സംസ്ഥാന രാഷ്ട്രീയത്തില്‍ ഇല്ലാതാകുന്നത് അപകടകരമാണെന്നാണ് പ്രകാശിന്‍റെ വാദം.
അതേസമയം '916 ക്യാരറ്റ്' കറകളഞ്ഞ ഈഴവ പാരമ്പര്യമുള്ള അഡ്വ. അനില്‍ ബോസ് ഉള്‍പ്പെടെ മല്‍സരരംഗത്തുള്ള സാഹചര്യത്തില്‍ അടൂര്‍ പ്രകാശിന്‍റെ അനാന്നിധ്യം അപകടം ഉണ്ടാക്കില്ലെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
നിയമസഭയിലേയ്ക്ക് മല്‍സരിക്കാന്‍ അനുമതി തേടി ഡല്‍ഹിയില്‍ തമ്പടിച്ച് ഡസനിലേറെ നേതാക്കളെ നേരില്‍ കണ്ട് സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കയാണ് ഷാഫി പറമ്പില്‍.
ന്യൂനപക്ഷ പരിഗണനയും യുവത്വത്തിന്‍റെ ആവേശവും മലബാര്‍ മേഖലയില്‍ കോളിളക്കം സൃഷ്ടിക്കാമെന്നുമൊക്കെയാണ് ഷാഫിയുടെ അവകാശവാദം.
/filters:format(webp)/sathyam/media/media_files/JLQnVK2iVuwAzBvdttid.jpg)
പാലക്കാട് സീറ്റ് തിരികെ ആവശ്യപ്പെട്ടുകൊണ്ടാണ് ഷാഫി രംഗത്തുള്ളത്. പാലക്കാട് കിട്ടിയില്ലെങ്കില്‍ കോഴിക്കോട് ജില്ലയിലെ ഇടത് സീറ്റുകളിലൊന്നില്‍ നിന്ന് വിജയിച്ചു വരാം എന്നും ഷാഫി പറയുന്നു. കെസി വേണുഗോപാലുമായുള്ള അടുപ്പം ഇക്കാര്യത്തില്‍ പരമാവധി മുതലാക്കാനാണ് ഷാഫിയുടെ നീക്കം.
പതിവുപോലെ ബെന്നി ബഹനാന്‍ ഇക്കുറിയും നിയമസഭയിലേയ്ക്ക് ശ്രമിക്കുന്നുണ്ട്. മുതിര്‍ന്ന നേതാവെന്നതും വേണ്ടിവന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുവരെ പരിഗണിക്കാമെന്നതുമാണ് ബെന്നി ചൂണ്ടി കാട്ടുന്നത്.
/filters:format(webp)/sathyam/media/media_files/2025/03/14/WKcILlBizGdNzPrHKVwW.jpg)
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മന്ത്രിസ്ഥാനമാണ് ഇവരുടെയെല്ലാം ലക്ഷ്യം. വെറുമൊരു എംപി സ്ഥാനത്ത് ജീവിതം തള്ളിനീക്കേണ്ടവരല്ല താനൊക്കെയെന്നാണ് ബെന്നി ബഹനാന്‍റെയും മറ്റും അവകാശവാദം.
എന്നാല്‍ എംപിമാരെ മല്‍സരിപ്പിക്കുന്ന കാര്യത്തില്‍ എഐസിസിക്ക് താല്‍പര്യമില്ല. ഇവരൊക്കെ വിജയിച്ചു വന്നാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും നേതൃത്വം ഭയപ്പെടുന്നുണ്ട്. മാത്രമല്ല, പിന്നീട് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളും തലവേദനയാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us