/sathyam/media/media_files/2025/11/17/bihar-chief-minister-nitish-kumar-file-photo-_1717515937818-2025-11-17-07-55-04.jpg)
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നിതീഷ് കുമാർ രാജിവെക്കുമെന്നും വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത്.
ബിഹാറിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൾ (യുണൈറ്റഡ്) - ജെ.ഡി.യു - രണ്ട് സീറ്റുകളിൽ വിജയിക്കാൻ സാധിക്കുന്ന അവസ്ഥയിലാണുള്ളത്. ഇതിൽ ഒന്നിൽ രാംനാഥ് താക്കൂറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ രണ്ടാമത്തെ സീറ്റിലെ സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
മുഖ്യമന്ത്രി പദം രാജിവെച്ച് നിതീഷ് കുമാർ ഈ രണ്ടാമത്തെ സീറ്റിൽ മത്സരിക്കുമെന്നാണ് സൂചന. ഇതിനായുള്ള നാമനിർദ്ദേശ പത്രിക തയ്യാറായിക്കഴിഞ്ഞുവെന്നും നിതീഷ് കുമാർ ഒപ്പിടാൻ മാത്രമേ ബാക്കിയുള്ളൂ എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
75 വയസ്സുകാരനായ നിതീഷ് കുമാർ വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ തന്റെ മകൻ നിഷാന്തിനെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനും പാർട്ടിയിൽ പ്രധാന ചുമതലകൾ ഏൽപ്പിക്കാനും അദ്ദേഹം പദ്ധതിയിടുന്നതായി വിവരമുണ്ട്. തനിക്ക് ശേഷം മകൻ പാർട്ടിയെ നയിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ജെ.ഡി.യു വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝാ നിതീഷ് കുമാറുമായി ദീർഘനേരം ചർച്ച നടത്തിയത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കൂടാതെ, കേന്ദ്രമന്ത്രി ലാലൻ സിംഗ് നാളെ ഡൽഹിയിൽ നിന്ന് പട്നയിലേക്ക് എത്തുന്നുണ്ട്. ഇതും നിതീഷ് കുമാറിന്റെ രാജിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടുപിടിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us