ഇറാന്‍റെ യുദ്ധക്കപ്പൽ ആക്രമിച്ച സംഭവം. ആദ്യ പ്രതികരണവുമായി ഇന്ത്യ, രക്ഷാപ്രവര്‍ത്തനത്തിന് നടപടിയെടുത്തു. ഹെലികോപ്ടറും കപ്പലുകളും അയച്ചെന്ന് നാവികസേന

ശ്രീലങ്കൻ നേവിയിൽ നിന്ന് വിവരം ലഭിച്ച ഉടനെ ഹെലികോപ്ടറുകളും കപ്പലുകളും അയച്ചിരുന്നുവെന്നും ഇന്ത്യൻ കപ്പലുകൾ എത്തിയപ്പോഴേക്കും ശ്രീലങ്കൻ സേന രക്ഷാപ്രവർത്തനം നടത്തിയെന്നും നാവികസേന വ്യക്തമാക്കി. 

New Update
bb8caa96-0eae-492c-a65e-fef21c8be509_1140x641

ഡൽഹി: ശ്രീലങ്കൻ തീരത്ത് വെച്ച് യുഎസിന്‍റെ ആണവ അന്തര്‍വാഹിനി ടോര്‍പിഡ‍ോ ആക്രമണത്തിൽ ഇറാന്‍റെ യുദ്ധകപ്പൽ മുക്കിയ സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഇന്ത്യ. 

Advertisment

ഇന്ത്യയും രക്ഷാപ്രവര്‍ത്തനത്തിന് നടപടി തുടങ്ങിയിരുന്നുവെന്ന് നാവികസേന വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

ശ്രീലങ്കൻ നേവിയിൽ നിന്ന് വിവരം ലഭിച്ച ഉടനെ ഹെലികോപ്ടറുകളും കപ്പലുകളും അയച്ചിരുന്നുവെന്നും ഇന്ത്യൻ കപ്പലുകൾ എത്തിയപ്പോഴേക്കും ശ്രീലങ്കൻ സേന രക്ഷാപ്രവർത്തനം നടത്തിയെന്നും നാവികസേന വ്യക്തമാക്കി. 

ഇവർക്ക് വേണ്ട മറ്റു സഹായങ്ങൾ നാവികസേന നൽകി. കൊച്ചിയിൽ നിന്ന് ഐഎൻഎസ് ഇഷ്ക്ക് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലിന്‍റെ ഭാഗമായി സംഭവ നടന്ന സ്ഥലത്തെത്തി. 

മറ്റു നടപടികൾ പുരോഗമിക്കുകയാണെന്നും നാവികസേന വ്യക്തമാക്കി. ഇറാന്‍റെ കപ്പൽ ആക്രമിച്ച സംഭവത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ആദ്യ പ്രതികരണമാണിത്.

Advertisment