/sathyam/media/media_files/2025/02/16/F2245NzxRVlTLn3AhVXc.jpg)
ഡൽഹി : ബംഗാൾ ഗവർണർ സി.വി ആനന്ദബോസിന് മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗതിയാകുമെന്ന് കോൺഗ്രസ്.
മോദി എക്കോസിസ്റ്റത്തിൻ്റെ ഭാഗമാണ് പകരക്കാരനായെത്തുന്ന ആർ എൻ രവിയെന്നും കൈയിലിരുപ്പ് വിനയാകാനാണ് സാധ്യതയുണ്ടെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ കുറിച്ചു.
ആർ എൻ രവിയെ പ്രവർത്തന ശൈലി കാരണം അദ്ദേഹത്തെ നാഗാലാൻഡിൽ നിന്ന് മാറ്റേണ്ടിവന്നു.
അദ്ദേഹം തമിഴ്‌നാട്ടിലേക്ക് മാറി, അവിടെ അദ്ദേഹം പരാജയമായിരുന്നു. ഇപ്പോൾ അദ്ദേഹത്തെ പശ്ചിമ ബംഗാളിലേക്ക് മാറ്റി, അവിടെ അദ്ദേഹം ശല്യമാകുമെന്ന് ഉറപ്പാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
അപ്രതീക്ഷിതമായാണ് സിവി ആനന്ദബോസ് ബംഗാൾ ഗവർണർ സ്ഥാനം രാജിവെച്ചത്. ആരോഗ്യപരമായ കാരണങ്ങളാലെന്നാണ് ബിജെപി ബംഗാൾ നേതൃത്വം നൽകുന്ന വിശദീകരണം.
സമാനമായ രീതിയിൽ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധൻകറും രാജിവെച്ചത്.
അപ്രതീക്ഷിതമായി പാർലമെന്റ് മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസം രാത്രിയോടെയായിരുന്നു രാജിവെച്ചത്.
ആരോഗ്യപരമായ കാരണങ്ങളാലെന്നായിരുന്നു അന്നും ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.
എന്നാൽ പശ്ചിമ ബംഗാൾ ഗവർണർ, കേന്ദ്രമന്ത്രി, മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ച ധൻകറിന്റെ രാജിക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന സൂചനകൾ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us