/sathyam/media/media_files/2026/03/07/iranwarshi-2026-03-07-07-48-56.webp)
ഡൽഹി: ഇറാൻ നാവിക സേനയുടെ കപ്പലിന് കൊച്ചിയിൽ അഭയം നൽകിയത് സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി കൂടി അറിഞ്ഞെന്ന് റിപ്പോർട്ട്.
കാബിനറ്റ് കമ്മിറ്റി യോഗം ഇക്കാര്യം വിലയിരുത്തിയിരുന്നു. കപ്പലിലെ നാവികർക്ക് എല്ലാസൗകര്യവും നൽകിയെന്ന് ഇന്ത്യ ഇറാനെ അറിയിച്ചു. ശ്രീലങ്കയിൽ തീരത്ത് ഇറാൻ കപ്പലിന് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു.
നൂറോളം പേരാണ് കപ്പലാക്രമണത്തിൽ കൊല്ലപ്പെട്ടത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇറാനിയൻ സേനയുടെ കപ്പല്‍ കൊച്ചി തീരത്ത് നങ്കൂരമിട്ടത്.
ഐആര്‍എസ് ലാവന്‍ എന്ന കപ്പല്‍ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് കൊച്ചി തീരത്ത് നങ്കൂരമിട്ടത്. ഇറാനില്‍ യുദ്ധം തുടങ്ങിയ ദിവസമാണ് കപ്പല്‍ ഇന്ത്യന്‍ തീരത്ത് അടുക്കാന്‍ സഹായം തേടിയത്.
കപ്പല്‍ കൊച്ചി തീരത്ത് നങ്കൂരമിട്ട വിവരം ഇന്നലെ രാത്രിയോടെയാണ് നാവികസേന വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. 183 ഇറാനിയന്‍ നാവികരാണ് കപ്പലിലുളളത്.
കപ്പല്‍ എന്ന് തിരികെ പോകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് സൂചന. കനത്ത സുരക്ഷയിലാണ് കൊച്ചി തീരത്ത് കപ്പല്‍ തുടരുന്നത്.
ഹൈദരാബാദിലെ നാവികാഭ്യാസ പ്രകടനത്തിനു ശേഷം മടങ്ങിയ മറ്റൊരു ഇറാനിയന്‍ കപ്പലിനു നേരെ യുഎസ് ആക്രമണം നടന്ന സാഹചര്യത്തില്‍ കൂടിയാണ് ഐഎന്‍എസ് ലാവനുളള സുരക്ഷ ഇന്ത്യന്‍ സേന കൂട്ടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us