/sathyam/media/media_files/2026/03/07/stranded-indians_20260306210812-2026-03-07-08-15-50.jpg)
ഡല്‍ഹി: ഇസ്രായേലും യുഎസും ചേര്‍ന്ന് തുടക്കമിട്ട യുദ്ധം രൂക്ഷമായി തുടരവേ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത് 9000ലേറെ ഇന്ത്യക്കാര്‍.
ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ഇറാനിലുള്ള ഇന്ത്യക്കാരില്‍ ഏറെയും വിദ്യാര്‍ഥികളാണ്. ജമ്മു കശ്മീര്‍, യുപി സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍.
തെഹ്‌റാന്‍, ക്വോം എന്നീ നഗരങ്ങളിലാണ് ഇന്ത്യക്കാര്‍ കൂടുതലുള്ളത്. ഇതില്‍ തെഹ്‌റാനില്‍ യുഎസും ഇസ്രായേലും ചേര്‍ന്ന് കടുത്ത ആക്രമണം തുടരുകയാണ്. ഇവിടെ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് ക്വോം.
ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധത്തെ തുടര്‍ന്ന് ഇറാന്റെ വ്യോമപാത അടഞ്ഞുകിടക്കുകയാണ്. അതിനാല്‍ പതിവ് യാത്രാവിമാനങ്ങളില്‍ രാജ്യത്തിന് പുറത്ത് കടക്കാനാവില്ല.
അയല്‍രാജ്യങ്ങളായ അര്‍മേനിയ, തുര്‍ക്‌മെനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് അതിര്‍ത്തി കടന്ന് പോയ ശേഷം ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള സാധ്യതയാണുള്ളതൈന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us