മൂന്ന് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. 10ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത. യെല്ലോ അലർട്ട്

ഇന്ന് മുതൽ മാർച്ച് 10 വരെയാണ് ഈ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

New Update
sun-heat

ഡൽഹി: ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്.

Advertisment

സാധാരണ നിലയിൽ നിന്ന് 10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

ഇന്ന് മുതൽ മാർച്ച് 10 വരെയാണ് ഈ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വെള്ളിയാഴ്ച്ച ഹിമാചൽ പ്രദേശിലെ പലപ്രദേശങ്ങളിലെയും താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. 

സാധാരണ താപനിലയേക്കാൾ 14 ഡിഗ്രി വരെ കൂടുതലാണിത്. ഉഷ്ണതരംഗത്തിൻ്റെ ഭാഗമായി ഹിമാചൽ പ്രദേശിലെ കുളു, മാണ്ഡി, സോളൻ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment